കേരളം 2013

PRO
PRO
ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിനെ പിടിച്ചുലച്ച സംഭവങ്ങളാണ് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായത്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസും പ്രതിക്കൂട്ടിലായി. എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നീ മുഖ്യപ്രതികളുമായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു. ഉമ്മന്‍ചാണ്ടിയുടെ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ടെനി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, ഗണ്മാനായിരുന്ന സലിം രാജ് എന്നിവര്‍ക്ക് സരിതയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളും ശക്തമായി നിലനിന്നു.

നിയമസഭയിലും പുറത്തും സോളാര്‍ വിവാദം ആളിക്കത്തി. മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കെതിരെയും മന്ത്രിമാര്‍ക്കെതിരെയും യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു.

കേരളത്തില്‍ സൗരോര്‍ജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണംതട്ടിയെന്ന പരാതിയുമായി ബന്ധപ്പെട്ട കേസാണ് സോളാര്‍ കേസ്. കേസില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ സരിതയെയും ബിജുവിനെയും ചുറ്റിപ്പറ്റി ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങള്‍ നിരവധി.

WEBDUNIA|
കേരളം ഒട്ടേറെ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വര്‍ഷമാണ് 2013. കടന്നുപോകുന്ന വര്‍ഷത്തെ വാര്‍ത്തകളിലേക്കും വിവാദങ്ങളിലേക്കും ഒരു എത്തിനോട്ടം

മഞ്ഞിലും മഴയിലും വെയിലിലും ‘സോളാര്‍’ തന്നെ!

അടുത്ത പേജില്‍- എല്‍ഡിഎഫ് കളിച്ചു, കയ്യടി നേടി !ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :