ആസാദ്-ധീരനായ വിപ്ളവകാരി

ടി ശശിമോഹന്‍

chandrasekhar azad
WDWD
തുടര്‍ന്ന് പല സ്ഥലങ്ങളിലും വച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ബോംബേറുകള്‍ നടന്നു. പൊലീസ് ആസാദിനെതിരായി രണ്ട് ഗൂഢാലൊചന കേസുകള്‍ കൂടിയെടുത്തു. രണ്ടാം ലാഹോര്‍ ഗൂഢാലോചനക്കേസും ന്യൂഡല്‍ഹി ഗൂഢാലോചനക്കേസുമായിരുന്നു അത്. ആസാദിനെയും സഹപ്രവര്‍ത്തകരെ പിടികൂടാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടി.

ഇതിനിടയില്‍ ആസാദിന്‍റെ സഹപ്രവര്‍ത്തകരില്‍ ഒരാല്‍ ഒറ്റുകൊടുത്തതിന്‍റെ ഫലമായി 1931 ഫെബ്രുവരി 21ന് അലഹബാദിലെ ആല്‍ഫ്രെഡ് പാര്‍ക്കില്‍ വച്ച് പൊലീസ് അദ്ദേഹത്തെ വളഞ്ഞു. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാരും ആസാദും വെടിയേറ്റു മരിച്ചു.
WEBDUNIA|
ആസാദ്-ധീരനായ വിപ്ളവകാരി

ഭഗഭഗത് സിംഗ്് ഇദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകനായിരുന്നു. ന്യൂഡല്‍ഹിയിലെ അസംബ്ളി ചേംബറില്‍ ബോംബ് എറിയാന്‍ ഭഗത് സിംഗും കൂട്ടരും തീരുമാനിച്ചു. ബോംബേറില്‍ ആളപായം ഉണ്ടായില്ല.

എന്നാല്‍ സഹരന്‍ പൂരിലെ ഒരു വലിയ ബോംബ് നിര്‍മ്മാണ കേന്ദ്ര പൊലീസ് കണ്ടുപിടിച്ചു.

1929 ല്‍ ഡല്‍ഹിക്ക് സമീപം വൈസ്രോയി സഞ്ചരിച്ചിരുന്ന ഒരു സ്പെഷ്യല്‍ ട്രെയിനിന്‍റെ അടിയില്‍ തീവ്രവാദികള്‍ ബോംബ് പൊട്ടിച്ചു. ട്രെയിന്‍ തകര്‍ന്നെങ്കിലും വൈസ്രോയി രക്ഷപെട്ടു. 1930 ജൂലൈ ആറിന് ഡല്‍ഹിയിലെ ഒരു വ്യവസായ സ്ഥാപനം കൊള്ളയടിച്ചു.

ഇതന്വേഷിക്കവേ ആസാദ് തയ്യാറാക്കിയിരുന്ന ഗൂഢാലോചനയെ കുറിച്ച് പൊലീസിന് അറിവു കിട്ടി. 6000 ബോംബുകള്‍ നിര്‍മ്മിക്കാന്‍ വേണ്ട സ്ഫോടക വസ്തുക്കള്‍ ഡല്‍ഹിയിലെ ഒരു രഹസ്യ ബോംബ് നിര്‍മ്മാന കേന്ദ്രത്തില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. പൊലീസ് അന്വേഷണം തുടങ്ങിയപ്പോള്‍ ആസാദ് പഞ്ചാബിലേക്ക് പോയി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :