ആസാദ്-ധീരനായ വിപ്ളവകാരി

ടി ശശിമോഹന്‍

chandrasekhar azad
WDWD
ചന്ദ്രശേഖര്‍ ആസാദ്-സ്വാതന്ത്ര്യ സമരത്തിലെ ധീരനായ വിപ്ളവകാരിയും രക്തസാക്ഷിയുമണ് അദ്ദേഹം. ബ്രിട്ടീഷുകാരനെ ആയുധം കൊണ്ടും ബോംബുകൊണ്ടും നേരിട്ട യുവ സ്വാതന്ത്ര്യ സമര ഭടന്മാരുടെ നേതവായിരുന്നു അദ്ദേഹം.

1931 ഏപ്രില്‍ 25ന് അദ്ദേഹം ബ്രിട്ടീഷുകാരും പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരചരമം പ്രാപിച്ചു.

1906 ജൂലൈ 23 ന് മദ്ധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഭവ് ലെ ഗ്രാമത്തില്‍ പണ്ഡിറ്റ് സീതാറാം തിവാരിയുടെയുമ് ജഗ് റാണി ദേവിയുടെയും മകനായി ചന്ദ്രശേഖര്‍ ജനിച്ചു.

പതിനാലാം വയസ്സില്‍ വാരാണസിയിലെ ഒരു സംസ്കൃത പാഠശാലയില്‍ ചേര്‍ന്നു. അസാധാരണമായ സഹനശക്തിയും ധീരതയും അദ്ദേഹത്തിന് 'ആസാദ്' എന്ന പേര് നേടിക്കൊടുത്തു.

അക്കാലത്ത് ഇന്ത്യയില്‍ യുവാക്കള്‍ക്കിടയില്‍ രൂപം കൊണ്ടുവന്ന തീവ്രവാദ പ്രസ്ഥാനം ചന്ദ്രശേഖറെ ആകര്‍ഷിച്ചു. അദ്ദേഹവും അതില്‍ ചേര്‍ന്നു. ആയുധം വാങ്ങാനും മറ്റും പണത്തിനായി സര്‍ക്കാര്‍ മുതല്‍ തട്ടിയെടുക്കാന്‍ തീരുമാനിച്ചു.

1925 ഓഗസ്റ്റ് ഒന്‍പതിന് ഉത്തര പ്രദേശിലെ കാക്കേറിയില്‍ നിന്ന് ആലം നഗറിലേക്ക് ഖജനാവുമായി പുറപ്പെട്ട തീവണ്ടി വഴിക്കു വച്ച് പത്തോളം തീവ്രവാദികള്‍ അപായ ചങ്ങല വലിച്ച് നിര്‍ത്തി. തീവണ്ടിയിലുണ്ടായിരുന്ന സേഫ് തകര്‍ത്ത് സര്‍ക്കാര്‍ പണം തട്ടിയെടുത്തു.

ഇതേ തുടര്‍ന്നുണ്ടായ കാക്കേറി ഗൂഢാലോചന കേസിലെ മിക്ക പ്രതികളേയും അറസ്റ്റ് ചെയ്തു. ആസാദിനെ കിട്ടിയില്ല. പ്രതികളില്‍ നാല് പേര്‍ക്ക് വധശിക്ഷ, മറ്റുള്ളവര്‍ക്ക് നാടുകടത്തല്‍, നീണ്ട ജയില്‍ വാസം എന്നിവ നല്‍കി.

അക്കാലത്ത് വിപ്ളവകാരികളുടെ സംഘടന ''ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപബ്ളിക്കന്‍ അസോസിയേഷന്‍'' എന്ന് പേരുമാറ്റി. ഇന്ത്യയില്‍ ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് രാഷ്ട്രം സ്ഥാപികുകയാണ് ലക്ഷ്യമെന്ന് വിപ്ളവകാരികള്‍ പ്രഖ്യാപിച്ചു.WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :