സിപി‌എമ്മിലെ ഏറാമല പ്രതിഭാസം

ബിനു ഡൊമനിക്

ചെങ്കൊടി
PROPRO
കൂടുതല്‍ ആവേശത്തോടെ അവര്‍ പാര്‍ട്ടിക്ക്‌ വേണ്ടി മുദ്രാവാക്യം വിളിക്കുകയും പാര്‍ട്ടിക്കുള്ളിലെ വലതു പക്ഷക്കാരെ കൂടുതല്‍ ശക്തമായി തെറി വിളിക്കുകയും ചെയ്യുന്നു. ഏറാമലയിലും ഷോര്‍ണ്ണൂരിലും നാട്ടികയിലും ഈ പ്രതിഭാസം പ്രത്യക്ഷത്തില്‍ കണ്ടു. കേരളത്തില്‍ അങ്ങോളമിങ്ങോളം പാര്‍ട്ടി ശരീരത്തില്‍ ഈ പ്രതിഭാസം നിശബ്ദമായി പ്രത്യക്ഷപ്പെട്ടു തുടങ്ങി.

സിപിഎമ്മില്‍ നില്‍ക്കാന്‍ പറ്റാതെ വന്നാലും കമ്മ്യൂണിസ്റ്റ്‌കാരായി ജീവിക്കാനും പ്രവര്‍ത്തിക്കാനും പറ്റുമെന്ന്‌ തൃശൂര്‍ നാട്ടികയില്‍ സി പി എം വിമതര്‍ തെളിയിച്ചിട്ടുള്ളതാണ്‌. കമ്മ്യൂണിസ്റ്റ്‌‌ പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്‌‌) എന്ന പ്രാദേശിക പാര്‍ട്ടിയാണ്‌ തളിക്കുളം പഞ്ചായത്ത്‌ വര്‍ഷങ്ങളായി ഭരിക്കുന്നത്‌.

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഐതിഹാസിക സമരചരിത്ര പാരമ്പര്യമുള്ള ഏറാമലയില്‍ സി പി എം ഔദ്യോഗിക പക്ഷത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച്‌ അയ്യായിരത്തിലേറെ പേരാണ്‌ രംഗത്ത്‌ എത്തിയത്‌. സിപിഎം പഞ്ചായത്ത്‌ പ്രസിഡന്‍റ് സ്ഥാനം വിട്ടുകൊടുക്കണമെന്ന പാര്‍ട്ടി തീരുമാനത്തെ പാര്‍ട്ടി അണികള്‍ പരസ്യമായി ചോദ്യം ചെയ്‌തു. ‘പാര്‍ട്ടികൂറ്‌’ പ്രഖ്യാപിച്ചുകൊണ്ട്‌ തന്നെ അവര്‍ അതിനായി പാര്‍ട്ടിക്ക്‌ പുറത്തു വന്നു.

സിപിഎം അംഗീകരിക്കില്ലെങ്കിലും ഷോര്‍ണ്ണൂരിലെ ഏറ്റവും വലിയ കമ്മ്യൂണിസ്‌റ്റ്‌കാരന്‍ ഇപ്പോള്‍ എം ആര്‍ മുരളിയാണ്‌. മുന്‍സിപ്പല്‍ വൈസ്‌ ചെയര്‍മാനായ മുരളിയെ പാര്‍ട്ടി പുറത്താക്കിയതിനെ തുടര്‍ന്ന്‌ കൗണ്‍സിലര്‍മാരടക്കം ആയിരക്കണക്കിന്‌ പ്രവര്‍ത്തകര്‍ പാര്‍ട്ടിക്ക്‌ പുറത്തു വന്നു.

പാര്‍ട്ടി വിട്ട ‘പാര്‍ട്ടി സ്‌നേഹികളുടെ കൂട്ടായ്‌മ’ സംസ്ഥാന തലത്തില്‍ വളരുകയാണ്‌. അധികാരത്തിന്‌ പുറത്ത്‌ നിന്ന്‌ പാര്‍ട്ടിയെ ചോദ്യം ചെയ്യുന്ന ഈ മുന്‍ സഖാക്കളുടെ ചോദ്യശരങ്ങള്‍ നേരിടാന്‍ പ്രാദേശിക സി പി എം സ്ഥാപനങ്ങള്‍ വീര്‍പ്പുമുട്ടുന്നു.

WEBDUNIA|
കേരളത്തിന്‍റെ ഭരണമല്ല, ഏറാമലകള്‍ ആവര്‍ത്തിക്കുന്നത് തടയലാണ് സി പി എമ്മിന്‍റെ ഇപ്പോഴത്തെ മുഖ്യപ്രശ്നം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :