മമ്മൂട്ടിക്ക് അല്‍പ്പം അഹങ്കാരമുണ്ട്

PRO
PRO
മമ്മൂട്ടിക്ക്‌ അല്‍പ്പം അഹങ്കാരമുണ്ടെന്ന്‌ സുഹൃത്തുക്കള്‍ പോലും പറയും. എന്നാല്‍ അത്‌ കെട്ടിലും മട്ടിലും മാത്രമേയുള്ളൂ. ഉള്ളൊന്ന്‌ ചികഞ്ഞാല്‍ നിങ്ങളെപ്പോലെ തന്നെ സ്‌നേഹവും വാത്സല്യവും വികാരവായ്‌പുമൊക്കെയുള്ള വ്യക്തിമാത്രമാണ്‌ ഞാന്‍. ജാതിക്കും മതത്തിനും സമുദായത്തിനും അതീതമായി ചിന്തിക്കുന്ന വികാരവിക്ഷോഭങ്ങളുടെയും മൂല്യങ്ങളുടെയും ശക്തിയാണ്‌ നിങ്ങള്‍ അറിയുന്ന മമ്മൂട്ടി എന്ന ജേതാവിനെ സൃഷ്ടിച്ചത്‌.
- മമ്മൂട്ടി

PRO
PRO
സ്കൂള്‍ കലോത്സവത്തിലെ ഏറ്റവും അഭിമാനാര്‍ഹമായ മുഹൂര്‍ത്തമാണ് മനോഹരമാ‍യ ആ ട്രോഫി ഏറ്റു വാങ്ങുന്നത്. എന്നാല്‍ അതിമനോഹരമായി അവസാന ഭാഗത്തേക്ക് എത്തിയ കലോത്സവത്തിന് കണ്ണേറ് കിട്ടിയതുപോലെയായി സമ്മാനദാനവും തുടര്‍ന്നുള്ള സംഭവങ്ങളും. ഇങ്ങനെയൊക്കെ സംഭവിച്ചതിന് ഉത്തരവാദികള്‍ കുട്ടികളോ നാട്ടുകാരോ സംഘാടകരോ അല്ല. മാനാഞ്ചിറയില്‍ സംഭവിച്ചത് കുറ്റങ്ങളല്ല. വീഴ്ചകളാണ്. അത് തിരുത്തുകയാണ് വേണ്ടത്.
- കെ ജെ യേശുദാസ്

PRO
PRO
ഉയര്‍ന്ന ജീവിത നിലവാരമുള്ള അളുകള്‍ വലിയ വരുമാനം പ്രതീക്ഷിക്കുമ്പോള്‍ പപ്പടവും നുറുക്കും കൈയ്യിലും ഉണ്ടാക്കുന്ന വ്യവസായത്തിന് ആളെ കിട്ടില്ല. ആരു മുതല്‍ മുടക്കിയാലും അത് ലാഭം പ്രതീക്ഷിച്ചു തന്നെയാണ്. അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കി നല്‍കുന്നത് മുതലാളിക്ക് ലാഭമുണ്ടാക്കാനാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പ്രതിഷേധങ്ങള്‍ പ്രായോഗികമായിരിക്കണം. അരിക്ക് വിലകൂടിയതില്‍ പ്രതിഷേധിച്ച് ഭക്ഷണം കഴിക്കാതിരുന്നാല്‍ മരണമായിരിക്കും ഫലം.
- എളമരം കരീം.

PRO
PRO
ഓസ്ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കുള്ള മറുപടിയായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ മഹാരാഷ്ട്രയില്‍ കളിക്കാന്‍ അനുവദിക്കില്ല. നമ്മുടെ കുട്ടികളെ ഓസ്ട്രേലിയയില്‍ കുത്തിമുറിവേല്‍പ്പിക്കുകയും ചുട്ടുകരിക്കുകയും വെടിവയ്ക്കുകയും ചെയ്യുമ്പോഴും നമ്മുടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് അവര്‍ക്കൊപ്പം കളിക്കുന്നതില്‍ ഒരു മടിയുമില്ല, അവര്‍ക്ക് എന്തെങ്കിലും ദേശസ്നേഹമുണ്ടോ. ക്രിക്കറ്റ് പണത്തിന്റെ കളിയാണ്. അതില്‍ ആത്മാഭിമാനവും രാജ്യസ്നേഹവും ഇല്ല.
- ബാല്‍‌താക്കറെ

PRO
PRO
മാടന്‍കൊല്ലി എന്ന സിനിമയില്‍ അഭിനയിക്കാമെന്നേറ്റ് അവസാന നിമിഷം പിന്‍‌മാറിയതിലൂടെ പൃഥ്വിരാജ് കാണിച്ചത് നെറികേടാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം വാക്കിന് മൂല്യം വേണം. ടി വിയിലോ സിനിമയിലോ ലോകോത്തര സിനിമയെക്കുറിച്ച് പ്രസംഗിച്ചു നടന്നിട്ട് കാര്യമില്ല. ഇനി ഞാന്‍ മലയാളത്തില്‍ പത്ത് സിനിമകള്‍ ഉണ്ടാക്കുമെന്നും അതില്‍ പൃഥ്വിരാജ് നായകനാവണമെന്നുമുള്ള ആഗ്രഹം എനിക്കില്ല.
- സുനില്‍ പരമേശ്വരന്‍

PRO
PRO
സി പി എം പ്രത്യയശാസ്ത്രപരമായി അധ:പതിക്കുകയും പ്രയോഗതലത്തില്‍ അന്യവര്‍ഗ സ്വാധീനത്താല്‍ തകരുകയും ചെയ്യുമ്പോള്‍ ദുര്‍ബലമാകുന്ന പ്രത്യയശാസ്ത്രത്തെക്കാള്‍ ഉറപ്പേക്കുന്ന ദൈവവിശ്വാസമാകും ഒരാള്‍ക്ക് സ്വീകാര്യാ‍മാകുക. എനിക്കും സ്വീകാര്യമായത് അതു തന്നെയാണ്. അതു കൊണ്ടാണ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് വിശ്വാസം സ്വീകരിക്കേണ്ടി വന്നത്.
WEBDUNIA|
ഈ ആഴ്ചയിലെ ആഴ്ചമേള പംക്തിയില്‍ നടന്‍ മമ്മൂട്ടി, ഗായകന്‍ കെ ജെ യേശുദാസ്, തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍, വ്യവസായ മന്ത്രി എളമരം കരീം, ശിവസേനാ തലവന്‍ ബാല്‍ താക്കറെ, മുന്‍ എം പി കെ എസ് മനോജ് തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

- കെ എസ് മനോജ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :