ഒക്‍ടോബര്‍ 4 ലോക മൃഗസംരക്ഷണദിനം

ശ്രീഹരി

animal day
FILEFILE
ഒക്‍ടോബര്‍ 4 ലോക മൃഗസംരക്ഷണദിനമാണ്.1931 ലാണ് ലോകമൃഗസംരക്ഷണ ദിനം ആചരിക്കുവാന്‍ തുടങ്ങിയത്. മൃഗ സംരക്ഷണത്തിന്‍റെ അവബോധം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്.

ഫ്ലോറന്‍സിലെ പരിസ്ഥിതി സ്‌നേഹികളാണ് ഈ ദിനം ആചരിക്കുവാനുള്ള ശ്രമങ്ങള്‍ ആദ്യമായി നടത്തിയത്.ദേശ,രാഷ്‌ട്ര വര്‍ഗങ്ങള്‍ക്ക് അതീതമായിട്ടാണ് ഈ ദിനം ആചരിക്കുന്നത്.

മനുഷ്യ ജീവിതം എങ്ങനെ മൃഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ലോകത്തെ അറിയിക്കുന്നതിനു കൂടിയുമാണ് ഈ ദിനം ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ മൃഗസംരക്ഷണ ഗ്രൂപ്പുകളും മൃഗ സ്‌നേഹികളും വിവിധ പരിപാടികള്‍ ലോകമെമ്പാടും സംഘടിപ്പിച്ചുവരുന്നു.

മൃഗങ്ങളുടെ രക്ഷക ദേവനായ വിശുദ്ധ അസീസിയുടെ തിരുന്നാള്‍ ദിനം കൂടിയാണ് ഒ‌ക്‍ടോബര്‍ $.മൃഗ ദിനമായി ഈ ദിവസം തിരഞ്ഞെടുക്കാന്‍ കാരണമതാണ്. അദ്ദേഹത്തിന്‍റെ ഓര്‍മ്മ പുതുക്കുന്നതിനു വേണ്ടിയുമാണ് ഈ ദിനം ആചരിക്കുന്നത്.

ന്യൂയോര്‍ക്ക് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന സെന്‍റ് ജോണ്‍ വിശുദ്ധന്‍റെ പള്ളിയില്‍ മൃഗസംരക്ഷണ ദിനത്തോടനുബന്ധിച്ച് മൃഗങ്ങളെ പങ്കെടുപ്പിച്ച് ഘോഷ യാത്ര സംഘടിപ്പിച്ചുവരുന്നുണ്ട്. ലോസ് ഏജ്ഞ‌ല്‍‌സിലെ ഓള്‍വാറ തെരുവില്‍ മൃഗങ്ങളെ ഒ‌ക്‍ടോബറിനു പകരം മാര്‍ച്ചില്‍ ആദരിക്കുന്ന ചടങ്ങ് നടത്തി വരുന്നു

ആനിമല്‍ ഏഷ്യ ഫൌണ്ടേഷന്‍,സിംഗപ്പൂര്‍ സൊസൈറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് എനിമല്‍‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ലോക മൃഗസംരക്ഷണ ദിനം ആചരിക്കുന്നത്.

2003 ലാണ് വേള്‍സ് ആനിമല്‍ ഡേ വെബ്‌സൈറ്റ് പുറത്തിറങ്ങിയത്. ഇംഗ്ലണ്ട് ആസ്ഥാനമായിട്ടുള്ള ആനിമല്‍ വെല്‍‌ഫയര്‍ ഗ്രൂപ്പ് നാച്ചറല്‍ വാച്ചാണ് ഇത് പുറത്തിറക്കിയത്. മൃഗസംരക്ഷണ സന്ദേശം ലോകമെമ്പാടും പരത്തുകയാണ് ഇതിന്‍റെ ലക്ഷ്യം.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന മൃഗ ചാപ്പലുകള്‍ ഈ ദിനത്തില്‍ ചത്തതും അസുഖം ബാധിച്ചതുമായ വളര്‍ത്തു മൃഗങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥന നടത്തുന്നു. വളര്‍ത്തു മൃഗങ്ങള്‍ നഷ്‌ടപ്പെട്ടവര്‍ക്ക് വേണ്ടി കൌണ്‍സിലിങ്ങ് നടത്തുവാനും ഈ ചാപ്പലുകള്‍ ശ്രദ്ധിക്കാറുണ്ട്. ഇതിനു പുറമെ ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് വിശദമാക്കുന്ന ആത്മീയമായ പാഠങ്ങളും ഇവിടെ പകര്‍ന്നു നല്‍കുന്നു.

WEBDUNIA|
സ്വതന്ത്രമായ ഈ മൃഗ ചാപ്പലുകള്‍ക്ക് അവരുടെ സ്വന്തം മന്ത്രിമാരും ഭരണഘടനയും ഉണ്ട്. മൃഗങ്ങളെ ആശീര്‍വദിക്കുന്നതിനായുള്ള പുരോഹിതനും ഇവിടെയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :