പൊതുസ്ഥലത്ത് തുപ്പിയതിലുള്ള അതൃപ്തിയിൽ തുറിച്ചുനോകിയ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി യുവാവ്

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 29 ജൂലൈ 2020 (10:50 IST)
അഹമ്മദാബാദ്: പൊതുസ്ഥലത്ത് തുപ്പിയതിലുള്ള അതൃപ്തി പ്രകടിപ്പിച്ച് നോക്കിയ യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി യുവാവ്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായത്. പരസ്യമായി റോഡിൽ തുപ്പിയതോടെ യുവതി തുറിച്ചു നോക്കിയതാണ് യുവാവിനെ ചൊടിപ്പിച്ചത്. ഇതോടെ യുവതിയുടെ വസ്ത്രം ഇയാൾ വലിച്ചുകീറുകയായിരുന്നു. സംഭവത്തിൽ രവി രജ്പുത് എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

യുവതിയും സഹോദരിയും റോഡരികിൽ സംസാരിച്ചുനിൽക്കുന്നതിനിടെ ഇതുവഴി കടന്നുപോയ യുവാവ് രോഡരികിൽ തുപ്പുകയായിരുന്നു. ഇതിലുള്ള അതൃപ്തി പ്രകടിപ്പിച്ച് ഇയാളെ യുവതി തുറിച്ചുനോക്കി. ഇതോടെ യുവതി ധരിച്ചിരുന്ന ഷേർട്ട് യുവാവ് വലിച്ചുകീറുകയും ക്രൂരമായി മർദ്ദിയ്ക്കുകയുമായിരുന്നു. യുവതിയെ രക്ഷിയ്ക്കാനെത്തിയ സഹോദരിയ്ക്കും മാതാവിനും മർദ്ദനമേറ്റു. ആളുകൾ ഓടിക്കൂടിയതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. ഉടൻ തന്നെ യുവതി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :