എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്

എ കെ ജെ അയ്യർ| Last Modified ഞായര്‍, 6 ഏപ്രില്‍ 2025 (12:33 IST)
കാസർകോട്: എട്ടു പേരിൽ നിന്നായി പതിനൊന്നരലക്ഷം രൂപാ തട്ടിയെടുത്തു എന്ന പരാതിയിൽ പോലീസ് ദമ്പതികൾക്കെതിരെ കേസെടുത്തു അന്വേഷണം തുടങ്ങി. സംഭവത്തിൽ പാണത്തൂർ ബാപ്പും കയത്തെ ബിജു പൗലോസ്, ഭാര്യ സ്മിത ബിജു എന്നിവർക്കെതിരെ രാജപുരം പോലീസാണ് കേസ് അന്വേഷിക്കുന്നത്.

പാണത്തൂർ ചിറങ്കടവ് പള്ളിക്കാലിൽ ഷൈലജാ രാജൻ്റെ (53) പരാതിയിലാണ് കേസ്.
ഷൈലജ അടക്കമുള്ള നാലു സ്ത്രീകളുടെയും മറ്റുമുള്ളവരുടെ പണം തട്ടിയെടുത്തു നിന്നാണ് പരാതി. 2015-ൽ കടമായി നൽകിയ 670000 രൂപയും ചിട്ടിയിൽ ചേർന്നു നൽകിയ 490000 രൂപയും തട്ടിയെടുത്തു എന്നാണ് പരാതി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :