വിവാഹകാര്യത്തിൽ തർക്കം, കോഴിക്കോട് അച്ഛൻ മകളെ വെട്ടിക്കൊന്ന ശേഷം തൂങ്ങിമരിച്ചു

ചിപ്പി പീലിപ്പോസ്| Last Modified ഞായര്‍, 29 ഡിസം‌ബര്‍ 2019 (10:58 IST)
കോഴിക്കോട് കുന്നമംഗലത്ത് മകളെ വെട്ടിക്കൊന്ന ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു. പൈമ്പാലുശ്ശേരി നെടുമങ്ങാട് ദേവദാസ് (50), മകള്‍ സൂര്യ (30) എന്നിവരാണ് മരിച്ചത്. അക്രമണത്തിൽ യുവതിയുടെ അമ്മയ്ക്കും വെട്ടേറ്റു.

അമ്മ സതീദവി (48) യെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൂര്യയുടെ വിവാഹത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മകളെ വെട്ടുന്നത് കണ്ട് തടയാൻ ചെന്ന അമ്മയ്ക്കും വെട്ടേറ്റു. ശേഷം ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യ ചെയ്ത ദേവദാസ് കെഎസ്ആര്‍ടിസി ഡ്രൈവറാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :