അനുബന്ധ വാര്‍ത്തകള്‍
- തന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; ആരാധകര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ മുന്നറിയിപ്പ് നല്കി നടി തൃഷ
- 'മമ്മൂട്ടി കമ്പനി' തുടങ്ങിയത് പോലും ആ പണം കണ്ടിട്ട്: തിരിച്ചുവരുമെന്ന് സുരേഷ് കുമാർ
- എ ഐ സമൂഹത്തെ തന്നെ പുതുക്കിപണിയുന്നു, ടെക്നോളജി ജോലിയില്ലാതാക്കിയില്ലെന്നാണ് ചരിത്രമെന്ന് മോദി
- വായിലുള്ള പച്ചത്തെറി കേള്‍ക്കും, നല്ല പണി കിട്ടും, വേണ്ടാത്ത പരിപാടിക്ക് പോകണ്ട: ഞരമ്പൻമാരോട് നടി പാര്‍വതി ആര് കൃഷ്ണ
- നടി പാർവതി നായർ വിവാഹിതയായി; വരൻ ആശ്രിത്
വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്തു: 3 വിദ്യാർഥികൾക്കെതിരെ കേസ്
കണ്ണൂരില്‍ വിദ്യാര്‍ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഫോണില്‍ സൂക്ഷിച്ച് കോളേജ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. ഷാന്‍, ആരോണ്‍, അഖില്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇരിട്ടി അങ്ങാടിക്കടവ് ഡോണ്‍ബോസ്കോ വിദ്യാര്‍ഥികളാണിവര്‍.
വിദ്യാര്‍ഥികള്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സൂക്ഷിച്ച ഫോണ്‍ മറ്റൊരു വിദ്യാര്‍ഥിയുടെ കൈവശമെത്തിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഇതില്‍ വിദ്യാര്‍ഥിനികളുടെയും അധ്യാപികമാരുടെയും മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ കണ്ട വിദ്യാര്‍ഥി വിവരം പ്രിന്‍സിപ്പലിനെ അറിയിക്കുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കരിക്കോട്ടക്കരി പോലീസ് കേസെടുത്തു. സംഭവത്തില്‍ കോളേജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് സൂചന.