അമ്മായിയമ്മയുടെ മരണത്തിൽ സന്തോഷം പ്രകടിപ്പിച്ചെന്ന് സംശയം, ഭർത്താവ് യുവതിയെ ക്രൂരമായി കൊലപ്പെടുത്തി

Last Modified വ്യാഴം, 14 മാര്‍ച്ച് 2019 (13:07 IST)
മുംബൈ: തന്റെ ആമ്മ മരിച്ചതിൽ സന്തോഷിക്കുന്നു എന്ന് സംശയിച്ച് ഭർത്താവ് യുവതിയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ അപേതനഗറിലാണ് ക്രൂരമായ സംഭവം നടന്നത്. ശുഭാംഗി ലോഖണ്ഡെ എന്ന യുവതിയെ ഭർത്താവ് സന്ദീപ് ലോഖണ്ഡെ വീടിന്റെ രണ്ടാം നിലയിൽ നിന്നും താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.

സന്ദീപിന്റെ അമ്മ മാലതി ലോഖണ്ഡെ വാർധഖ്യസഹജമായ രോഗങ്ങളെ തുടർന്ന് മരിച്ചിരുന്നു, അസുഖ ബാധിതയായി കിടപ്പിലായിരുന്ന തന്റെ അമ്മ മരിച്ചതിൽ ഭാര്യ സന്തോഷിക്കുകയാണ് എന്ന സന്ദീപിന്റെ സംശയമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. ശുഭാംഗി സദിപ് ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.

ഭർതൃമാതാവിന്റെ മരണം സഹിക്കവയ്യാതെ 35കാരിയായ മരുമകൾ കെട്ടിടത്തിന് മുകളിൽനിന്നും ചാടി ആത്മഹത്യ ചെയ്തു എന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതിൽ സംശയം തോന്നിയ പൊലീസ് സന്ദീപീനെ ചോദ്യം ചെയ്തതോടെയാണ് സത്യങ്ങൾ പുറത്താവുന്നത്. പ്രതി കുറ്റം സമ്മദിച്ചതായി പൊലീസ് വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :