ഇന്ത്യയെ വീഴ്‌ത്താനായി ഇംഗ്ലണ്ട് പിച്ചിൽ കെണിയൊരുക്കിയാലും അത്ഭുതമില്ല: ഗവാസ്‌കർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 31 മെയ് 2021 (19:50 IST)
ഓഗസ്റ്റിൽ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ വീഴ്‌ത്താനായി ഇംഗ്ലണ്ട് പിച്ചിൽ കെണിയൊരുക്കിയാൽ അത്ഭുതപ്പെടാനില്ലെന്ന് സുനിൽ ഗവാസ്‌ക്കർ. പച്ചപ്പുള്ള വേഗമേറിയ പിച്ചുകൾ തന്നെ ഇംഗ്ലണ്ടിൽ പ്രതീക്ഷിക്കാമെന്നും എന്നാൽ ഇന്ത്യയെ തകർക്കാൻ ഇതൊന്നും കൊണ്ട് സാധിക്കില്ലെന്നും ഗവാസ്കർ പറഞ്ഞു.

നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റ് പരമ്പരയില്‍ പച്ചപ്പുള്ള, വേഗമേറിയ പിച്ച് ഇംഗ്ലണ്ട് ഒരുക്കുകുയാണെങ്കില്‍ അദ്ഭുതപ്പെടാനില്ല. ഈ വര്‍ഷമാദ്യം ഇന്ത്യയിലെ പിച്ചുകളുടെ പേരില്‍ വിലപിച്ചവരാണ് ഇംഗ്ലണ്ടുകാർ. അതിനാൽ പേസുള്ള പിച്ചൊരുക്കിയാവും ഇംഗ്ലണ്ട് കാത്തിരിക്കുക. സുനിൽ ഗവാസ്‌കർ പറഞ്ഞു.


2007ലാണ് ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യ അവസാനം ഒരു ടെസ്റ്റ് പരമ്പര വിജയിച്ചത്. അതിനു ശേഷം അവിടെ കളിച്ചപ്പോഴെല്ലാം ഇന്ത്യ ദയനീയമായി പരാജയപ്പെടുകയായിരുന്നു. 2011 ലും 2015 ലും 2018 ലും ഇന്ത്യ ഇംഗ്ലണ്ടിൽ പരമ്പര കൈവിട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :