T20 worldcup 2026 : ഇന്ത്യ- ഇംഗ്ലണ്ട് മത്സരം തീപ്പാറും, എളുപ്പമാകില്ലെന്ന് ഗവാസ്കർ

Indian Team
അഭിറാം മനോഹർ| Last Modified ചൊവ്വ, 3 മാര്‍ച്ച് 2026 (15:19 IST)
ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യ- ഇംഗ്ലണ്ട് സെമിഫൈനല്‍ പോരാട്ടം അതിശയകരമായ മത്സരമായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് മത്സരത്തിന് സമാനമായ മത്സരമാകും സെമി പോരാട്ടമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.


ടി20 ക്രിക്കറ്റില്‍ ആവശ്യത്തിലധികം പരിചയസമ്പത്തുള്ള താരങ്ങള്‍ ഇരുനിരയിലുമുണ്ട്. ഐപിഎല്ലില്‍ കഴിവ് തെളിയിച്ച നിരവധി പേരാണ് ഇംഗ്ലണ്ടിനൊപ്പമുള്ളത്. 40 ഓവറുകള്‍ക്കപ്പുറം മാത്രം മത്സരഫലം ലഭിക്കുന്ന തീപ്പാറുന്ന മത്സരമാകും വാങ്കഡേയില്‍ നടക്കുക. ഗവാസ്‌കര്‍ പറയുന്നു.

ലോകകപ്പില്‍ ഇതിനകം തന്നെ 4 പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങള്‍ വില്‍ ജാക്‌സ് നേടികഴിഞ്ഞു. വാംഖഡെയില്‍ ടേണ്‍ ലഭിച്ചാല്‍ ജാക്‌സ് അപകടകാരിയാകും. ഏഴാമതായാണ് ജാക്‌സ് ക്രീസിലെത്തുന്നത്. ഇത് ഇംഗ്ലണ്ടിന് വലിയ പ്ലസ് പോയിന്റാണ്. ഇന്ത്യയുടെ സാധ്യത സഞ്ജുസാംസണ്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, സൂര്യകുമാര്‍ അടങ്ങിയ വലം കയ്യന്മാര്‍ എങ്ങനെ ജാക്‌സിനെ നേരിടുന്നു എന്നതിലാകും. സഞ്ജുവിന്റെ നിലവിലെ ഫോം ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും ഇന്ത്യ വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :