'ഇംഗ്ലണ്ടിനെ വീഴ്ത്താൻ എളുപ്പമല്ല, സ്പെഷ്യൽ എഫർട്ട് വേണം :തന്ത്രങ്ങൾ മെനഞ്ഞ് ഗൗതം ഗംഭീർ

വ്യാഴാഴ്ച മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് ആവേശകരമായ പോരാട്ടം നടക്കുന്നത്.

India's semifinal
രേണുക വേണു| Last Modified ചൊവ്വ, 3 മാര്‍ച്ച് 2026 (10:44 IST)
മുംബൈ: ടി20 ലോകകപ്പിന്റെ നിര്‍ണ്ണായകമായ രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യക്ക് മുന്നറിയിപ്പുമായി മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താന്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് സവിശേഷമായ ശ്രമം ആവശ്യമാണെന്ന് ഗംഭീര്‍ വ്യക്തമാക്കി. വ്യാഴാഴ്ച മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് ആവേശകരമായ പോരാട്ടം നടക്കുന്നത്.

ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടങ്ങളില്‍ അധികം ശ്രദ്ധിക്കപ്പെടാതെയാണ് അവര്‍ മുന്നേറിയതെങ്കിലും നോക്കൗട്ട് ഘട്ടത്തില്‍ ഇംഗ്ലണ്ട് അപകടകാരികളാണെന്നാണ് ഗംഭീര്‍ വ്യക്തമാക്കിയത്. അവര്‍ മികച്ചൊരു ടീമാണ്. വാംഖഡെ പോലൊരു വേദിയില്‍ അവരെ നേരിടുക എന്നത് വലിയ വെല്ലുവിളിയാണ്. നമ്മുടെ ഏറ്റവും മികച്ച കളി പുറത്തെടുത്താല്‍ മാത്രമേ ഫൈനലിലേക്ക് മുന്നേറാന്‍ സാധിക്കൂ,' ഗംഭീര്‍ പറഞ്ഞു.

ആധുനിക ക്രിക്കറ്റില്‍ ഡാറ്റ വിശകലനത്തിന് പ്രാധാന്യമുണ്ടെങ്കിലും താനതില്‍ വിശ്വസിക്കുന്നില്ലെന്ന് ഗംഭീര്‍ പറയുന്നു. ഞാന്‍ ഡാറ്റ നോക്കാറില്ല. ടി20 ക്രിക്കറ്റ് എന്നത് ഓരോ നിമിഷത്തെയും തീരുമാനങ്ങളെ വിശ്വസിക്കുക. സ്വന്തം കഴിവില്‍ വിശ്വസിക്കുക. അത് വെച്ച് ടീമിന് മികച്ച സംഭാവന ചെയ്യുക എന്നുള്ളതാണ്. ഗംഭീര്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ മത്സരത്തില്‍ സഞ്ജു സാസണും മികച്ച പ്രകടനം നടത്തിയതോടെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ഓപ്പണിംഗ് സഖ്യം മികച്ച പ്രകടനം നടത്തുമെന്ന വിശ്വാസമാണ് ബാറ്റിംഗ് പരിശീലകന്‍ സിതാന്‍ഷു കൊട്ടക്
പങ്കുവെച്ചത്. ഇരുവരുടെയും പ്രകടനം ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കുമെന്നും സിതാന്‍ഷു കോട്ടക് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :