കെയ്‌ൻ വില്ല്യംസണുമായുള്ള സംസാരം ഞാൻ ഏറെ ഇഷ്ടപ്പെടുന്നു- കോലി

അഭിറാം മനോഹർ| Last Modified വെള്ളി, 22 മെയ് 2020 (18:48 IST)
ന്യൂസിലൻഡ് ക്രിക്കറ്റ് ടീം നായകനായ കെയ്‌ൻ വില്ല്യംസണുമായുള്ള സൗഹൃദം പങ്കുവെച്ച് ഇന്ത്യൻ നായകൻ വിരാട് കോലി.വില്യംസണുമായുള്ള ചിത്രമാണ് കോലി സമൂഹമാധ്യമങ്ങളി പങ്കുവെച്ചത്. ഞങ്ങൾ തമ്മിലുള്ള സൗഹൃദ സംഭാഷണങ്ങൾ ഞാൻ വളരെ ഇഷ്ടപ്പെടുന്നു എന്നാണ് കോലി ചിത്രത്തിന് താഴെ കുറിച്ചിട്ടുള്ളത്.

അണ്ടർ-19 ലോകകപ്പിൽ തുടങ്ങിയതാണ് വില്ല്യംസണും കോലിയും തമ്മിലുള്ള സൗഹൃദം. 2008-ലെ ടൂർണമെന്റിന്റെ സെമിയിൽ കോലിയുടെ ഇന്ത്യൻ ടീം വില്ല്യംസൺന്റെ കിവീസിനെ തോൽപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാൽ 11 വർഷങ്ങൾക്കിപ്പുറം ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലൻഡ് ഇന്ത്യയെ പരാജയപ്പെടുത്തുകയും ചെയ്‌തു.

അതിന് ശേഷം ഈ വർഷം ആദ്യം ഇന്ത്യൻ ടീം ന്യൂസിലൻഡ് പര്യടനം നടത്തിയിരുന്നു.പരമ്പരയ്‌ക്കിടയിൽ ഒരു മത്സരത്തിൽ വിരാട് കോലിയും കെയ്ൻ വില്ല്യംസണും ബൗണ്ടറി ലൈനിന് അരികിൽ ഇരുന്ന് സംസാരിക്കുന്ന വീഡിയോ ഏറെ ചർച്ചയാവുകയും ചെയ്‌തിരുന്നു. ക്രിക്കറ്റിനപ്പുറമുള്ള സൗഹൃദം എന്നാണ് അന്ന് ആരാധകർ അതിനെ വിശേഷിപ്പിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :