ബാരിക്കേഡുകള്‍ ചാടിക്കടന്ന് ആരാധകനെത്തി; കോഹ്ലിയുടെ പ്രതികരണംകണ്ട് അമ്പരന്ന് കാണികൾ; വൈറലായി വീഡിയോ

ആരാധകന്റെ തോളില്‍ പെട്ടെന്ന് കൈയിട്ടു കൊണ്ടായിരുന്നു കോഹ്ലി സംസാരിച്ചത്.

തുമ്പി ഏബ്രഹാം| Last Updated: ഞായര്‍, 17 നവം‌ബര്‍ 2019 (16:31 IST)
പ്രിയപ്പെട്ട താരങ്ങളെ ഒന്ന് അടുത്ത് കാണാനും തൊടാനും ആഗ്രഹിക്കുന്നവരാണ് പലരും. കളിക്കിടെ സുരക്ഷ ഉദ്യോഗസ്ഥരെ കബളിപ്പിച്ച്, ബാരിക്കേഡുകള്‍ ചാടിക്കടന്ന് മൈതാനത്തേക്ക് ഓടിയെത്തുന്ന ആരാധകരുടെ വീഡിയോ നിരന്തരം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാവാറുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റിനിടെയും ഉണ്ടായി ഇത്തരമൊരു സംഭവം. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ആരാധകനാണ് സുരക്ഷാ ഉദ്യോഗസ്ഥരെയെല്ലാം വെട്ടിച്ച് ഗ്രൗണ്ടിലേക്ക് കടന്നതും കോഹ്ലിയ്ക്ക് അരികിലെത്തിയതും. എന്നാല്‍ അതിന്‌ശേഷമുണ്ടായ കോഹ്ലിയുടെ പ്രതികരണമാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയത്.

ആരാധകന്റെ തോളില്‍ പെട്ടെന്ന് കൈയിട്ടു കൊണ്ടായിരുന്നു കോഹ്ലി സംസാരിച്ചത്. പിന്നാലെ വന്ന സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്നും ആരാധകനെ രക്ഷിക്കാനായിരുന്നു അദ്ദേഹം തോളില്‍ കൈയിട്ട് സംസാരിച്ചത്. ആരാധകനെ കൂട്ടിക്കൊണ്ടു പോകാനായി എത്തിയ സുരക്ഷാ ഉദ്യോഗസ്ഥരോട് കോഹ്ലി എന്തോ പറയുന്നതായും വീഡിയോയില്‍ കാണാം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :