രണ്ട് ഫോര്‍ അടിച്ചതിനാണോ ഒരു ലക്ഷം രൂപ സമ്മാനം ! കോലിക്ക് എനര്‍ജറ്റിക്ക് പ്ലെയര്‍ അവാര്‍ഡ് കിട്ടിയത് എന്തിനാണെന്ന് ആരാധകര്‍; കാരണം ഇതാണ്

ആറ് പന്തില്‍ രണ്ട് ഫോര്‍ സഹിതം 11 റണ്‍സ് നേടിയാണ് കോലി പുറത്തായത്

രേണുക വേണു| Last Modified ശനി, 24 സെപ്‌റ്റംബര്‍ 2022 (09:37 IST)

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി 20 മത്സരത്തില്‍ എനര്‍ജറ്റിക്ക് പ്ലെയര്‍ അവാര്‍ഡിന് അര്‍ഹനായിരിക്കുന്നത് ഇന്ത്യന്‍ താരം വിരാട് കോലിയാണ്. ഒരു ലക്ഷം രൂപയാണ് താരത്തിനു സമ്മാനമായി ലഭിച്ചത്. എന്നാല്‍ ഇത് എന്തിനാണെന്ന സംശയമാണ് ആരാധകര്‍ക്ക്. ബാറ്റിങ്ങില്‍ കാര്യമായൊന്നും കോലി ശോഭിച്ചിട്ടില്ല. എന്നിട്ടും എനര്‍ജറ്റിക്ക് പ്ലെയര്‍ അവാര്‍ഡ് കൊടുത്തത് എന്തിനാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ആറ് പന്തില്‍ രണ്ട് ഫോര്‍ സഹിതം 11 റണ്‍സ് നേടിയാണ് കോലി പുറത്തായത്. രണ്ട് ഫോര്‍ അടിച്ചതിനാണോ കോലിക്ക് എനര്‍ജറ്റിക്ക് പ്ലെയര്‍ അവാര്‍ഡും ഒരു ലക്ഷം രൂപയും കൊടുത്തതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചോദിക്കുന്നത്. എന്നാല്‍ എന്താണ് യാഥാര്‍ഥ്യം?

ഫീല്‍ഡിലെ പ്രസരിപ്പിനും ഊര്‍ജ്ജസ്വലതയ്ക്കുമാണ് കോലിക്ക് എനര്‍ജറ്റിക്ക് പ്ലെയറിനുള്ള അവാര്‍ഡ് കിട്ടിയത്. എല്ലായിടത്തും ഓടിനടന്ന് അതിഗംഭീര ഫീല്‍ഡിങ്ങാണ് കോലി കാഴ്ചവെച്ചിരുന്നത്. ഓസീസിന്റെ വെടിക്കെട്ട് ബാറ്റര്‍ കാമറൂണ്‍ ഗ്രീനിനെ റണ്‍ഔട്ടാക്കിയതും കോലി തന്റെ അതിവേഗ ത്രോയിലൂടെയാണ്. ഇതെല്ലാം പരിഗണിച്ചാണ് എനര്‍ജറ്റിക്ക് പ്ലെയറിനുള്ള ഒരു ലക്ഷം രൂപ കോലിക്ക് ലഭിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :