Vaibhav Suryavanshi: അടിച്ചത് 68 റൺസ്, 64 റൺസും ബൗണ്ടറിയിലൂടെ അണ്ടർ 19 ക്യാപ്റ്റനായും ഞെട്ടിച്ച് വൈഭവ്

Vaibhav Suryavanshi
അഭിറാം മനോഹർ| Last Modified ചൊവ്വ, 6 ജനുവരി 2026 (12:19 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അണ്ടര്‍-19 ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെടിക്കെട്ട് ഇന്നിങ്ങ്‌സുമായി ഇന്ത്യന്‍ നായകന്‍ വൈഭവ് സൂര്യവംശി. 19 പന്തില്‍ അര്‍ധശതകം തികച്ച ഇന്ത്യന്‍ നായകന്‍ 24 പന്തില്‍ 68 റണ്‍സ് നേടിയാണ് പുറത്തായത്. ഇതില്‍ തന്നെ 64 റണ്‍സും താരം കണ്ടെത്തിയത് ബൗണ്ടറികളിലൂടെയായിരുന്നു. 10 സിക്‌സും 4 ഫോറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്ങ്‌സ്. മത്സരത്തില്‍ 8 വിക്കറ്റിന് വിജയിച്ച ഇന്ത്യ 3 മത്സരങ്ങളുള്ള പരമ്പരയില്‍ 2-0ത്തിന് മുന്നിലെത്തി.


283.33 എന്ന അതിശയിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റിലാണ് വൈഭവിന്റെ പ്രകടനം. തുടക്കത്തിലെ ബൗളര്‍മാര്‍ക്ക് മുകളില്‍ ആധിപത്യം നേടിയ വൈഭവിന്റെ പ്രകടനമാണ് മത്സരത്തില്‍ നിര്‍ണായകമായത്. മലയാളിയായ ഓപ്പണര്‍ ആരോണ്‍ ജോര്‍ജ് 20 റണ്‍സും അഭിഗ്യാന്‍ കുണ്ഡു 48* റണ്‍സും നേടി.

മഴ പലതവണ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ചെറിയ സ്‌കോര്‍ പിന്തുറ്റര്‍ന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് വൈഭവ് സൂര്യവംശിയും ആരോണ്‍ ജോര്‍ജും ചേര്‍ന്ന് നല്‍കിയത്. അഭിജ്ഞാന്‍ കുണ്ടു (48*),വേദാന്ത് ത്രിവേദി (31*) എന്നിവര്‍ പുറത്താകാതെ നിന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ജേസണ്‍ റൗള്‍സ് (114) സെഞ്ചുറി നേടി. ഇന്ത്യയ്ക്കായി കിഷന്‍ സിങ് 4 വിക്കറ്റും അംബരീഷ് 2 വിക്കറ്റും നേടി


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :