അന്നേ പറഞ്ഞതല്ലെ ആ പയ്യന് ലേശം കിറുക്കുണ്ട്, പരിശീലന മത്സരത്തിൽ 90 പന്തിൽ 190 റൺസടിച്ച് താരം

Vaibhav Suryavanshi, Vaibhav Suryavanshi IPL Debut, Vaibhav Suryavanshi IPL, Vaibhav Suryavanshi Age, IPL News, IPL 2025, വൈഭവ് സൂര്യവന്‍ഷി, വൈഭവ് സൂര്യവന്‍ഷി ഐപിഎല്‍ അരങ്ങേറ്റം
Vaibhav Suryavanshi
അഭിറാം മനോഹർ| Last Modified ബുധന്‍, 11 ജൂണ്‍ 2025 (16:40 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനെട്ടാം പതിപ്പില്‍ അതിവേഗ സെഞ്ചുറിയുമായി ക്രിക്കറ്റ് ആരാധകരെ അത്ഭുതപ്പെടുത്തിയ യുവതാരമാണ് 14കാരനായ വൈഭവ് സൂര്യവന്‍ഷി. 14 വയസ് മാത്രമുള്ള ഒരു താരത്തിനായി
ഒരു കോടിക്ക് മുകളില്‍ രാജസ്ഥാന്‍ തയ്യാറായത് പലരുടെയും നെറ്റി ചുളുപ്പിച്ചെങ്കിലും താന്‍ ചില്ലറകാരനല്ലെന്ന് ഒരൊറ്റ സീസണില്‍ തന്നെ വൈഭവ് തെളിയിച്ചു.


നിലവില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ വൈഭവ് അംഗമാണ്. ഇപ്പോഴിതാ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി സംഘടിപ്പിച്ച പരിശീലന മത്സരത്തില്‍ 90 പന്തില്‍ 190 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ബെംഗളുരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു പരിശീലന മത്സരം.


ജൂണ്‍ 24ന് ആരംഭിക്കുന്ന ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ 5 ഏകദിനങ്ങളും 2 ദ്വിദിന മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായിരുന്ന ആയുഷ് മത്രെയാണ് ഇന്ത്യന്‍ ടീമിന്റെ നായകന്‍. മലയാളി ലെഗ് സ്പിന്നര്‍ മുഹമ്മദ് ഇനാനും ടീമിലുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :