ഒരു കലണ്ടർ വർഷം 50 സിക്സറുകൾ: റെക്കോർഡ് നേട്ടം കുറിച്ച് സൂര്യകുമാർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (15:05 IST)
ടി20യിൽ സ്വപ്നഫോമിലാണ് ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ഗ്രൗണ്ടിൻ്റെ തലങ്ങും വിലങ്ങും ഷോട്ടുകൾ പായിക്കുന്ന സൂര്യ ഇന്ന് എല്ലാ ടീമുകളുടെയും പേടിസ്വപ്നമാണ്. ഇപ്പോഴിതാ ടി20യിൽ സുപ്രധാനമായ നേട്ടം കൂടി സ്വന്തമായിരിക്കുകയാണ് താരം.

ഒരു കലണ്ടർ വർഷത്തിൽ ടി20യിൽ 50 സിക്സറുകൾ നേടുന്ന ആദ്യ താരമെന്ന ബഹുമതിയാണ് താരം സ്വന്തമാക്കിയത്. ഗുവാഹത്തിയിൽ നടന്ന രണ്ടാം ടി20യിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഗുവാഹത്തിയിൽ നടന്ന ടി20യിൽ ബാറ്റിങ് വെടിക്കെട്ട് നടത്തിയ സൂര്യ 22 പന്തിൽ നിന്നും 61 റൺസാണെടുത്തത്. പാകിസ്ഥാൻ്റെ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ്റെ റെക്കോർഡാണ് സൂര്യകുമാർ തകർത്തത്.

കഴിഞ്ഞ വർഷം ഒരു കലണ്ടർ വർഷം 42 സിക്സുകൾ റിസ്‌വാൻ നേടിയിരുന്നു. ഈ റെക്കോർഡാണ് സൂര്യ ഈ കലണ്ടർ വർഷം മറികടന്നിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :