ധോണിയ്ക്ക് വേണ്ടി ഐപിഎൽ കിരീടം നേടും: സുരേഷ് റെയ്‌ന

അഭിറാം മനോഹർ| Last Modified ചൊവ്വ, 20 ജൂലൈ 2021 (20:15 IST)
മഹേന്ദ്രസിങ് ധോനിയ്ക്ക് വേണ്ടി ഈ വർഷം ഐപിഎൽ കിരീടം നേടുമെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് വൈസ് ക്യാപ്‌റ്റൻ സുരേഷ് റെയ്‌ന. ഈ വർഷം ധോണിയുടെ ക്യാപ്‌റ്റൻസിയുടെ കീഴിൽ കൂടുതൽ ആത്മവിശ്വാസം ടീമിന് ലഭിക്കുന്നതായി റെയ്‌ന പറഞ്ഞു.

ഈ വർഷം ധോനിയ്ക്ക് വേണ്ടി കിരീടം നേടാനാവുമെന്നാണ് കരുതുന്നത്. ഈ വർഷം നമ്മൾ കളിച്ച വിധം നോക്കുമ്പോൾ എക്‌സ്‌ട്രാ ആത്മവിശ്വാസം ധോനിയുടെ ക്യാപ്റ്റൻസിയുടെ കീഴിൽ ടീമിന് ലഭിക്കുന്നിണ്ട്. ടീമിലെ താരങ്ങളുടെയെല്ലാം വിജയം ധോനി ആസ്വദിക്കുന്നു. എല്ലാ കളിക്കാർക്കും സ്വാതന്ത്രം നൽകുന്നു.

മൊയിൻ അലി, ഡ്വയ്‌ൻ ബ്രാവോ,റുതുരാജ്,സാം കരൻ എന്നിവരുടെ സാന്നിധ്യം വലിയ ഊർജമാണ് ടീമിന് നൽകുന്നത്. ഈ വർഷം കിരീടം നേടാൻ ഈ ടീമിനാകുമെന്ന് തന്നെ കരുതുന്നു. സ്റ്റാർ സ്പോർട്‌സിന്റെ ക്രിക്കറ്റ് കണക്‌റ്റിൽ സംസാരിക്കവെ റെയ്‌ന പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :