രജനീ ചിത്രങ്ങളിലെ ഗാനങ്ങൾ ഉപയോഗിക്കുന്നു, ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കോടതിയിൽ പരാതിയുമായി സൺ നെറ്റ്‌വർക്ക്

സണ്‍ നെറ്റ്വര്‍ക്കിന്റെ സണ്‍ പിക്‌ചേഴ്‌സാണ് ഈ ചിത്രങ്ങള്‍ നിര്‍മിച്ചത്.

Sun Network, CSK, Rajinikanth Songs, IPL News
രേണുക വേണു| Last Modified വെള്ളി, 13 മാര്‍ച്ച് 2026 (15:12 IST)
ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തങ്ങളുടെ പ്രമോഷനായി രജനീചിത്രങ്ങളിലെ ഗാനങ്ങള്‍ ഉപയോഗിക്കുന്നതിരെ പരാതിയുമായി കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സണ്‍ നെറ്റ്വര്‍ക്ക് ഹൈക്കോടതിയില്‍. ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ പുറത്താക്കിയ പ്രമോ വീഡിയോകള്‍ക്കായി രജനീകാന്ത് ചിത്രങ്ങളിലെ ഗാനങ്ങള്‍ ഉപയോഗിച്ചതിനെതിരെയാണ് സണ്‍ നെറ്റ്വര്‍ക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിലെത്തിയ സഞ്ജു സാംസണിനെ അവതരിപ്പിക്കുന്ന വീഡിയോകള്‍ക്കടക്കം ചെന്നൈ സൂപ്പര്‍ കിങ്‌സ് രജനീ ചിത്രങ്ങളിലെ ഗാനങ്ങള്‍ ഉപയോഗിച്ചിരുന്നു. ജയിലര്‍, കൂലി,ജയിലര്‍ 2 തുടങ്ങിയ രജനീ ചിത്രങ്ങളിലെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്നതാണ് സണ്‍ നെറ്റ്വര്‍ക്കിന്റെ പരാതി. സണ്‍ നെറ്റ്വര്‍ക്കിന്റെ സണ്‍ പിക്‌ചേഴ്‌സാണ് ഈ ചിത്രങ്ങള്‍ നിര്‍മിച്ചത്.

സണ്‍ നെറ്റ്വര്‍ക്കിന്റെ ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ആസ്ഥാനം ഹൈദരാബാദ് ആയതിനാല്‍ തന്നെ രജനീ സിനിമകളിലെ ഗാനങ്ങള്‍ എസ്ആര്‍എച്ച് ഉപയോഗിക്കാറില്ല. എന്നാല്‍ സണ്‍ പിക്‌ചേഴ്‌സ് നിര്‍മിച്ച ചിത്രങ്ങളിലെ രജനീ കാന്ത് ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രമോ വീഡിയോകള്‍ ആരാധകര്‍ സൂപ്പര്‍ ഹിറ്റായതോടെയാണ് ഐപിഎല്ലിന് മുന്നോടിയായി സണ്‍നെറ്റ്വര്‍ക്ക് കോടതിയെ സമീപിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :