മണ്ടന്മാരാണ്, വിൻഡീസിനെതിരെ തോറ്റ് ഇന്ത്യയെ പുറത്താക്കണമായിരുന്നു, ദക്ഷിണാഫ്രിക്ക അവസരം നഷ്ടമാക്കി : മൈക്കൽ വോൺ

സ്റ്റിക് ടു ക്രിക്കറ്റ് എന്ന പോഡ്കാസ്റ്റിലാണ് വോണിന്റെ വിവാദ പരാമര്‍ശം.

Southafrica
രേണുക വേണു| Last Modified വെള്ളി, 13 മാര്‍ച്ച് 2026 (12:15 IST)
ടി20 ലോകകിരീടം തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യ ഉയര്‍ത്താന്‍ കാരണമായത് ദക്ഷിണാഫ്രിക്കയുടെ മണ്ടത്തരം കാരണമാണെന്ന് മുന്‍ ഇംഗ്ലണ്ട് നായകനായ മൈക്കല്‍ വോണ്‍. ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തരായ ടീമായ ഇന്ത്യയെ പുറത്താക്കാനുള്ള സുവര്‍ണ്ണാവസരം കയ്യിലുണ്ടായിട്ടും ദക്ഷിണാഫ്രിക്ക അത് പാഴാക്കിയെന്നും വെസ്റ്റിന്‍ഡീസിനെതിരായ സൂപ്പര്‍ 8 മത്സരത്തില്‍ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിരുന്നെങ്കില്‍ ഇന്ത്യ സെമി കാണാതെ പുറത്താകുമായിരുന്നുവെന്നും വോണ്‍ പറഞ്ഞു. സ്റ്റിക് ടു ക്രിക്കറ്റ് എന്ന പോഡ്കാസ്റ്റിലാണ് വോണിന്റെ വിവാദ പരാമര്‍ശം.

ഈ ടൂര്‍ണമെന്റിലെ ഏറ്റവും മണ്ടന്‍ ടീം ഏതാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും അത് ദക്ഷിണാഫ്രിക്കയാണെന്ന്. സൂപ്പര്‍ എട്ടില്‍ അവര്‍ വെസ്റ്റിന്‍ഡീസിനോട് തോറ്റിരുന്നെങ്കില്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുമായിരുന്നു. ഏറ്റവും ശക്തരായ ഇന്ത്യയെ തടയാനുള്ള ഏക വഴി അതായിരുന്നു. കിരീടം നേടണമെങ്കില്‍ ഏറ്റവും കരുത്തരായ ടീമിനെ നേരത്തെ പുറത്താക്കുകയാണ് ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത്. ഈ സുവര്‍ണാവസരം ദക്ഷിണാഫ്രിക്ക നഷ്ടപ്പെടുത്തി ഇന്ത്യ കിരീടം നേടുകയും ചെയ്തു. വോണ്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :