1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sources from BCCI says Sanju samson granted rest for upcoming zimbabwe series

Sanju Samson : ശാന്തരാകുവിൻ, സഞ്ജു പുറത്തല്ല: ഓപ്പണിങ് സ്ഥാനവും നഷ്ടമാകില്ല

ഔദ്യോഗികമായി പുറത്താക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും സഞ്ജുവിന് വിശ്രമം അനുവദിച്ചതാണെന്നാണ് ബിസിസിഐയോട് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Sanju Samson
സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചതിന് പിന്നാലെ സഞ്ജു സാംസണിന്റെ പുറത്താകലില്‍ ചര്‍ച്ച കൊഴുക്കുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ ഹീറോയായിട്ടും വെറും 3 മോശം ഇന്നിങ്ങ്‌സുകളുടെ അടിസ്ഥാനത്തില്‍ സഞ്ജുവിനെ ഒഴിവാക്കിയതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഔദ്യോഗികമായി പുറത്താക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും സഞ്ജുവിന് വിശ്രമം അനുവദിച്ചതാണെന്നാണ് ബിസിസിഐയോട് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
 
ജൂലൈ 23നാണ് ഇന്ത്യയുടെ സിംബാബ്വെ പര്യടനം ആരംഭിക്കുന്നത്. സഞ്ജുവിനെ ടീമില്‍ നിന്ന് പുറത്താക്കാനോ ഓപ്പണിങ് സ്ഥാനത്ത് നിന്നും നീക്കാനോ നിലവില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. സെപ്റ്റംബറില്‍ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജു ചേരും. സഞ്ജുവിനെ കൂടാതെ അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷദീപ് സിങ് എന്നിവര്‍ക്കും സിംബാബ്വെ പര്യടനത്തില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.
 
കാര്യമായ വിശ്രമമൊന്നുമില്ലാതെ 6 മാസത്തോളമായി സഞ്ജു ക്രിക്കറ്റ് കളിക്കുന്നതിനാലാണ് വിശ്രമം അനുവദിച്ചതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ സഞ്ജു ടി20 ഫോര്‍മാറ്റില്‍ മാത്രമാണ് ഇന്ത്യയ്ക്കായി കളിക്കുന്നതെന്ന് ആരാധകര്‍ ചൂണ്ടികാണിക്കുന്നു.  ജൂലൈ 19നാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര അവസാനിക്കുന്നത്. 23ന് സിംബാബ്വെ പര്യടനം ആരംഭിക്കും. സഞ്ജുവിന് വിശ്രമം അനുവദിച്ചതോടെ സിംബാബ്വെ പര്യടനത്തില്‍ വൈഭവ് സൂര്യവംശിയാകും ഓപ്പണിങ്ങില്‍ ഇറങ്ങുക. വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍ തുടരും.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക