വനിതാ ലോകകപ്പിന് ദിവസങ്ങൾ മാത്രം, ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തി സ്മൃതി മന്ദാന

Smriti Mandhana, ODI Rankings, Womens Worldcup,Cricket News,സ്മൃതി മന്ദാന, ഏകദിന റാങ്കിംഗ്, വനിതാ ലോകകപ്പ്, ക്രിക്കറ്റ് വാർത്ത
അഭിറാം മനോഹർ| Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2025 (16:37 IST)
വനിതാ ഏകദിന ലോകകപ്പിന് മുന്നോടിയായി ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണിങ് ബാറ്ററായ സ്മൃതി മന്ദാന. ഓസ്‌ട്രേലിയക്കെതിരെ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയതോടെയാണ് താരം വനിതാ ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.

മത്സരത്തില്‍ 58 റണ്‍സ് സ്വന്തമാക്കിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാറ്റ് സ്‌കെവര്‍ ബ്രണ്ടിന് 4 പോയിന്റിന് പിന്നിലാക്കി. വനിതാ ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സ്മൃതി മന്ദാനയുടെ നേട്ടം. 735 പോയന്റാണ് സ്മൃതി മന്ദാനയ്ക്കുള്ളത്. 725 പോയന്റുകളുമായി ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വര്‍ട്ടാണ് മൂന്നാം സ്ഥാനത്ത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :