സ്മിത്തിന്റെ നായകസ്ഥാനം പോകും, ടീമിൽ നിന്നുതന്നെ പുറത്തായേക്കും, പകരം സഞ്ജു ?

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 13 ജനുവരി 2021 (11:36 IST)
ഐപിഎലിൽ രജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം ഓസിസ് താരം സ്റ്റീവ് സ്മിത്തിന് നഷ്ടമായേക്കും. വരാനിരിയ്ക്കുന്ന സീസണിൽ വലിയ മാറ്റങ്ങളോടെയാവും രാജസ്ഥാൻ ഇറങ്ങുക ഇതിന്റെ ഭാഗമായി സ്മിത്ത് ടീമിൽനിന്നും മാറ്റപ്പെട്ടേയ്ക്കും എന്നും റിപ്പോർട്ടുകളുണ്ട്. മലയാളി താരം സഞ്ജു സാംസണിനെ രാജസ്ഥാൻ നായകസ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. സഞ്ജുവിനെ കഴിഞ്ഞ സീസണിൽ മുതിർന്ന താരങ്ങളുടെ നിരയിലേയ്ക്ക് രാജസ്ഥാൻ ഉയർത്തിയിരുന്നു.

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അടുത്തമാസം നടക്കാനിരിയ്ക്കുന്ന താരലേലത്തിന് മുന്നോടിയായി സ്മിത്തിനെ ടീമിൽനിന്നും ഒഴിവാക്കിയേക്കും. ഈ മാസം 21നു മുമ്പ് നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്യുന്ന കളിക്കാരുടെ പട്ടിക നല്‍കാന്‍ ഫ്രാഞ്ചൈസികൾക്ക് നിര്‍ദേശം നൽകിക്കഴിഞ്ഞു. കഴിഞ്ഞ സീസണിൽ ബാറ്റ്സ്‌മാൻ എന്ന നിലയിലും, നായകൻ എന്ന നിലയിലും സ്മിത്തിന് ശോഭിയ്ക്കൻ സാധിച്ചിരുന്നില്ല. ഓപ്പണിങ് പൊസിഷനിൽ ഉൾപ്പടെ പല പൊസിഷനിൽ മാറി മാറി ഇറങ്ങിയെങ്കിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ സ്മിത്തിന് കഴിഞ്ഞിരുന്നില്ല ഇത് പരിഗണിച്ചാണ് നീക്കം എന്നാണ് റിപ്പോർട്ടുകൾ. 2008ലെ പ്രഥമ സീസണില്‍ ജേതാക്കളായെങ്കിലും പിന്നീട് ഐപിഎൽ കിരീടം സ്വന്തമാക്കാൻ രാജസ്ഥാനായിട്ടില്ല. 2013ലും
15ലും 18ലും മാത്രമാണ് ടീം പ്ലേയോഫ് കണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :