വിരമിച്ചത് കൊണ്ട് രക്ഷപ്പെട്ടു, ആ പന്തുകൾ നേരിടേണ്ടല്ലോ, സൂപ്പർതാരത്തെ പ്രശംസിച്ച് സേവാഗ്

അഭിറാം മനോഹർ| Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2020 (16:00 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമായിരുന്ന കാലഘട്ടത്തിൽ ബൗളർമാരുടെ പേടിസ്വപ്‌നമായിരുന്ന ക്രിക്കറ്ററായിരുന്നു ഇന്ത്യൻ ഓപ്പണിങ് താരം വിരേന്ദർ സേവാഗ്. ഏത് ബൗളറാണെങ്കിലും പന്ത് അടിച്ചിടുക എന്നതാണ് സേവാഗിന്റെ ശൈലി. അതിനാൽ തന്നെ ഒരു ബൗളറെയും ബഹുമാനിച്ചുള്ള കളിശൈലിയായിരുന്നില്ല സേവാഗിന്റേത്.

എന്നാലിപ്പോൾ കളിക്കളത്തിൽ നിന്നും വിരമിച്ച് കമന്ററി ബോക്‌സിൽ കളി പറയുമ്പോൾ വിരമിച്ചത് നന്നായി ആ ബൗളറെ നേരിടേണ്ടല്ലോ എന്ന് പ്രശംസയുമായി എത്തിയിരിക്കുകയാണ് സേവാഗ്. മാറ്റാരെയുമല്ല രാജസ്ഥാന്റെ ഇംഗ്ലീഷ് സൂപ്പർ താരം ജോഫ്രേ ആർച്ചറെയാണ് സേവാഗ് പ്രശംസ കൊണ്ട് മൂടിയത്. വേഗത മാത്രമല്ല. ആർച്ചറുടെ പന്തുകളുടെ ലൈനും ലെങ്‌ത്തും ബാറ്റ്സ്മാനെ പിഴവ് വരുത്താൻ പ്രേരിപ്പിക്കുന്നതാണ്. ഞാൻ നേരത്തെ വിരമിച്ചത് നന്നായി. അയാളുടെ പന്തുകളെ നേരിടണ്ടല്ലോ. അക്കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട് സേവാഗ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :