‘സഞ്ജു സാംസൺ... ക്യാ ബാത് ഹേ!’, ഇതാണ് മക്കളെ കളി,ഇന്ത്യയുടെ ഓപ്പണറെ പ്രശംസിച്ച് അഹമ്മദ് ഷെഹ്‌സാദ്

Sanju samson
അഭിറാം മനോഹർ| Last Modified ചൊവ്വ, 3 മാര്‍ച്ച് 2026 (09:20 IST)
ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വമ്പന്‍ പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി മുന്‍ പാക് താരം അഹമ്മദ് ഷെഹ്‌സാദ്. ഇത്രയും സമ്മര്‍ദ്ദം നിറഞ്ഞ മത്സരത്തില്‍ സഞ്ജു നടത്തിയ പ്രകടനം അവിശ്വസനീയമാണെന്നാണ് ഷെഹ്‌സാദ് പറയുന്നത്.

പാക് ടിവി ഷോയില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് ഷെഹ്‌സാദ് രംഗത്ത് വന്നത്. നേരത്തെ മത്സരത്തില്‍ ഇന്ത്യ വിജയിക്കുമെന്ന് ഷെഹ്‌സാദ് ഇതേ ഷോയില്‍ പറഞ്ഞിരുന്നു. വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യന്‍ ബാറ്റിംഗിന്റെ ആഴവും താരങ്ങളുടെ മനസ്സാന്നിധ്യവുമാണ് പ്രകടമായതെന്ന് ഷെഹ്‌സാദ് പറയുന്നു.

ഇന്ത്യ സെമിഫൈനല്‍ മാത്രമല്ല ഫൈനല്‍ യോഗ്യതയും നേടുമെന്ന് ഷെഹ്‌സാദ് പറയുന്നു. ''സഞ്ജു സാംസണ്‍, ക്യാ ബാത് ഹേ!'' എന്ന വാക്കുകള്‍കൊണ്ടാണ് അദ്ദേഹം തന്റെ പ്രശംസ പ്രകടിപ്പിച്ചത്. സഞ്ജു ശക്തരായ ദക്ഷിണാഫ്രിക്കക്കെതിരെ 2 സെഞ്ചുറികള്‍ നേടിയ താരമാണ്. എല്ലാ രാജ്യങ്ങളിലും അത്തരം താരങ്ങള്‍ ടീമില്‍ പല വര്‍ഷങ്ങള്‍ തുടരും. എന്നാല്‍ ഇന്ത്യയില്‍ ചില പരാജയങ്ങള്‍ പോലും ടീമിന് പുറത്തേക്ക് വാതില്‍ തുറക്കും. ലോകകപ്പില്‍ സഞ്ജു ആദ്യ മത്സരങ്ങളില്‍ കളിച്ചിരുന്നില്ല.

ഇന്ന് ഒരുപക്ഷേ സഞ്ജുവിന്റെ അവസാന അവസരം പോലുമാകുമായിരുന്നു. എന്നാല്‍ ആ 90+ പ്രകടനത്തോടെ സഞ്ജു തന്റെ കരിയര്‍ മറ്റൊരു ലെവലിലേക്ക് ഉയര്‍ത്തി. അവന്റെ ശാന്തത, ടൈമിംഗ്, കളിയെ പറ്റിയുള്ള അവബോധം എല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. പോസ്റ്റ് മാച്ച് അഭിമുഖത്തില്‍ രോഹിത്തിനെയും കോലിയേയും നോക്കിപഠിച്ചെന്നാണ് സഞ്ജു പറഞ്ഞത്. ഇന്ന് അവന്‍ ആ പാഠങ്ങള്‍ ഗ്രൗണ്ടില്‍ പ്രാവര്‍ത്തികമാക്കി. അഹമ്മദ് ഷെഹ്‌സാദ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :