അഭിറാം മനോഹർ|
Last Modified തിങ്കള്‍, 2 ഫെബ്രുവരി 2026 (17:19 IST)
ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി പാക് നായകന്‍ സല്‍മാന്‍ അലി ആഘ. ഇത്തരം തീരുമാനങ്ങള്‍ കളിക്കാരുടെ കയ്യിലല്ലെന്നും തങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും ഇതില്‍ ചെയ്യാനാകില്ലെന്നും പാക് നായകന്‍ പറഞ്ഞു. മുകളിലുള്ളവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കും. ഇന്ത്യക്കെതിരെ കളിക്കാന്‍ പറഞ്ഞാല്‍ കളിക്കും. വേണ്ടെന്ന് പറഞ്ഞാല്‍ കളിക്കില്ല.
തീര്‍ച്ചയായും ഞങ്ങള്‍ ലോകകപ്പ് കളിക്കാനായി ശ്രീലങ്കയിലേക്ക് പോകും. തീര്‍ച്ചയായും ഇത് ഞങ്ങളുടെ തലപ്പത്തുള്ളവരുടെ തീരുമാനമാണ്. സര്‍ക്കാരും പിസിബി ചെയര്‍മാനും എന്ത് നിര്‍ദേശമാണോ നല്‍കുന്നത് അങ്ങനെ ചെയ്യും. ഓസ്‌ട്രേലിയക്കതിരായ മൂന്നാം ടി20 മത്സരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പാക് നായകന്‍ പറഞ്ഞു.