'അത് വൈഡ് അല്ലേ? ഡിആര്‍എസ് താ'; അംപയറോട് കലിപ്പായി രോഹിത് ശര്‍മ (വീഡിയോ)

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ രണ്ടാം ഓവറിലെ നാലാം പന്തിലാണ് സംഭവം

രേണുക വേണു| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (12:19 IST)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിനിടെ അംപയറുടെ തീരുമാനത്തില്‍ ക്ഷുഭിതനായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. വൈഡ് അനുവദിക്കാത്തതാണ് രോഹിത്തിനെ ചൊടിപ്പിച്ചത്. വൈഡ് അനുവദിക്കാത്ത അംപയറോട് ഡിആര്‍എസ് ആവശ്യപ്പെടാനും രോഹിത് മടി കാണിച്ചില്ല. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ രണ്ടാം ഓവറിലെ നാലാം പന്തിലാണ് സംഭവം. വെയ്ന്‍ പാര്‍നല്‍ എറിഞ്ഞ പന്ത് ലെഗ് സൈഡിലൂടെ കടന്നുപോയി. ഓണ്‍ ഫീല്‍ഡ് അംപയര്‍ വിരേന്ദര്‍ ശര്‍മയോട് രോഹിത് ശര്‍മ വൈഡിനായി അപ്പീല്‍ ചെയ്തു. അത് വൈഡ് അല്ലേ എന്നായിരുന്നു രോഹിത്തിന്റെ ചോദ്യം. വൈഡ് അനുവദിക്കാതെ വന്നതോടെ രോഹിത് അസ്വസ്ഥനായി. അത് വൈഡ് തന്നെയാണെന്ന് രോഹിത് ഉറപ്പിച്ചു. ഡിആര്‍എസ് വേണമെന്ന് രോഹിത് ആക്ഷന്‍ കാണിക്കുന്നതും വീഡിയോയില്‍ കാണാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :