അഭിറാം മനോഹർ|
Last Modified ബുധന്‍, 4 മാര്‍ച്ച് 2026 (11:58 IST)
ഐപിഎല്‍ 2026ല്‍ തങ്ങളുടെ അഞ്ച് മത്സരങ്ങള്‍ സ്ഥിരം ഹോം ഗ്രൗണ്ടായ ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളിയ്ക്കുമെന്ന് അറിയിച്ച് ആര്‍സിബി. ബാക്കി അവശേഷിക്കുന്ന 2 ഹോം ഗ്രൗണ്ട് മത്സരങ്ങള്‍ റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെച്ചാകും ആര്‍സിബി കളിക്കുക.
കഴിഞ്ഞ വര്‍ഷത്തെ കിരീടനേട്ടത്തിന് പിന്നാലെ നടന്ന ആഘോഷപരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ ജീവന്‍ നഷ്ടമായിരുന്നു. ഈ സാഹചര്യത്തില്‍ ചിന്നസ്വാമിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സ്റ്റേഡിയത്തില്‍ മാറ്റങ്ങള്‍ വരുത്തികൊണ്ടിരിക്കുകയാണ്. ജനുവരി 17ന് സുരക്ഷാ അധികാരികളില്‍ നിന്ന് ക്ലിയറന്‍സ് ലഭിച്ചതോടെ ഫെബ്രുവരി 12ന് കര്‍ണാടക സര്‍ക്കാറില്‍ നിന്ന് മത്സരം നടത്താനുള്ള അനുമതി ആര്‍സിബിക്ക് ലഭിച്ചിരുന്നു.