ഇത് അശ്വിന്റെ വർഷം, ടെസ്റ്റി‌ൽ ഷഹീൻ അഫ്രീദിയെ പിന്തള്ളി

അഭിറാം മനോഹർ| Last Modified ഞായര്‍, 5 ഡിസം‌ബര്‍ 2021 (15:23 IST)
ന്യൂസിലൻഡിനെ‌തിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ നാലു വിക്കറ്റ് വീഴ്‌ത്തിയതോടെ ഈ വർഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർമാരുടെ പട്ടികയിൽ പാകിസ്ഥാനിന്റെ യുവ ഫാസ്റ്റ് ബൗളർ ഷഹീൻ അഫ്രീദിയെ പിന്തള്ളി ഇന്ത്യയുടെ രവിചന്ദ്ര അശ്വിൻ.

എട്ടു ടെസ്റ്റുകളിലെ 15 ഇന്നിങ്‌സുകളില്‍ നിന്നായി 48 വിക്കറ്റുകളാണ് നേടിയത്. 44 വിക്കറ്റുകളാണ് ഈ വർഷം ഷഹീൻ അഫ്രീദിയുടെ പേരിലുള്ളത്. ഈ വർഷം 342.4 ഓവറില്‍ 69 മെയ്ഡനുകളക്കം 810 റണ്‍സ് വിട്ടുകൊടുത്താണ് അശ്വിന്‍ 48 പേരെ പുറത്താക്കിയത്. 61 റണ്‍സിന് ആറു വിക്കറ്റുകളെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം.

പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഹസന്‍ അലി (എട്ടു ടെസ്റ്റ്, 39 വിക്കറ്റ്), ഇന്ത്യന്‍ താരം അക്ഷര്‍ പട്ടേല്‍ (അഞ്ചു ടെസ്റ്റ്, 35 വിക്കറ്റ്), ജെയിംസ് ആന്‍ഡേഴ്‌സന്‍ (10 ടെസ്റ്റ്, 32 വിക്കറ്റ്) എന്നിവരാണ് പട്ടികയിൽ ബാക്കി സ്ഥാനങ്ങളിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :