'കൊഹ്‌ലിയ്ക്ക് ശേഷം ഇന്ത്യൻ നായകനാവേണ്ടത് കെ എൽ രാഹുൽ'

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (13:56 IST)
വിരാട് കോഹ്‌ലിയ്ക് ശേഷം ഇന്ത്യയുടെ നായകസ്ഥാനത്തേയ്ക്ക് ആരെ പരിഗണിയ്ക്കാം. ഇത്തരം ഒരു ചോദ്യം വന്നാൽ ഏത് താരത്തെയായിരിയ്ക്കും നമ്മൾ തെരെഞ്ഞെടുക്കുക. കോഹ്‌ലിയുടെ സമകാലികനായതിനാൽ രോഹിത് ശർമമ നായകസ്ഥാനത്തേയ്ക്ക് എത്താനുള്ള സാധ്യത കുറവാണ്. കോഹ്‌ലിയ്ക്ക് ശേഷം ആരെ നയകനാക്കണം എന്നതിൽ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിയ്ക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.

കോലിയുടെ പിന്‍ഗാമായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുല്‍ വരണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്. ഐപിഎല്ലിൽ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നയിയ്ക്കാൻ രാഹുൽ തയ്യാറെടുക്കുന്നത് മുൻനിർത്തിയാണ് ആകാശ് ചോപ്രയുടെ പ്രതികരണം. ഈ ഐ‌പിഎൽ സീസണിൽനിന്നും രാഹുലിന്റെ നായകത്വത്തെ കുറിച്ച് നമുക്ക് ധാരണ ലഭിയ്ക്കും എന്ന് ആകാശ് ചോപ്ര പറയുന്നു.

രാഹുലിന്റെ ക്യാപ്റ്റന്‍സി മികച്ചതായിരിക്കുമെന്നാണ് കരുതുന്നത്. രാഹുൽ കളി എങ്ങനെ
മുന്നോട്ട് കൊണ്ടുപോവുന്നുവെന്നും എന്തൊക്കെ തന്ത്രങ്ങൾ കളത്തിൽ പരീക്ഷിക്കുമെന്നും ഈ ഐ‌പിഎൽ സീസണോടെ വ്യക്തമാകും. ക്യാപ്റ്റനെന്ന നിലയില്‍ അനുഭവസമ്പത്ത് തിരെ കുറവാണ് രാഹുലിന്. എന്നാല്‍ ഐപിഎല്ലില്‍ ഇത്തവണ പഞ്ചാബിനെ കന്നിക്കിരീടത്തിലേക്കോ, ഫൈനലിലേക്കോ നയിക്കാൻ കഴിഞ്ഞാല്‍ അത് രാഹുലിന്റെ ക്യാപ്റ്റന്‍സിയുടെ വിജയമാകും

ധോണി ബാറ്റണ്‍ കോഹ്‌ലിയ്ക്ക് കൈമാറുന്നത് നമ്മള്‍ കണ്ടതാണ്. ഒരു ദിവസം കോലിക്കും ഇത് മറ്റൊരാൽക്ക് കൈമാറിയേ തീരൂ. അപ്പോൾ രാഹുല്‍ അത് ഏറ്റുവാങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. മികച്ച രീതിയിൽ ഇന്നിങ്‌സുകൾ കെട്ടിപ്പടുക്കാനുള്ള രാഹുലിന്റെ കഴിവ് നോക്കുമ്പോൾ അദ്ദേഹം മികച്ച ഒരു ക്യാപ്റ്റൻ കൂടിയായിരിയ്ക്കും എന്നാണ് തോന്നുന്നത്. ആകാശ് ചോപ്ര പറഞ്ഞു. യുവതാരം ശ്രേയസ് അയ്യർ നയിയ്ക്കുന്ന ഡൽഹി ക്യാപിറ്റൽസുമായി 20നാണ് രാഹുലിന്റെ പഞ്ചാബിന്റെ ആദ്യ ഏറ്റുമുട്ടൽ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :