ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ മോദി ഡ്രസിങ് റൂമിലെത്തി; ഇന്ത്യന്‍ താരങ്ങളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു

രേണുക വേണു| Last Modified തിങ്കള്‍, 20 നവം‌ബര്‍ 2023 (15:46 IST)

ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ കാണാന്‍ പ്രധാനമന്ത്രിയും എത്തിയിരുന്നു. പുരസ്‌കാരദാന ചടങ്ങില്‍ ലോക ജേതാക്കളായ ഓസ്‌ട്രേലിയയ്ക്ക് കിരീടം സമ്മാനിച്ചത് മോദിയാണ്. മത്സരശേഷം മോദി ഇന്ത്യയുടെ ഡ്രസിങ് റൂമിലെത്തി. താരങ്ങളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച ശേഷമാണ് മോദി പിന്നീട് മടങ്ങിയത്. പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം മുഹമ്മദ് ഷമി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ലോകകപ്പ് ഫൈനലില്‍ ആറ് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 240 ന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ 43 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയ ലക്ഷ്യം കണ്ടു. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്. ഓസീസിന്റെ ആറാം ലോകകപ്പ് വിജയമാണിത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :