ധോണിക്കൊപ്പമെത്താൻ കോഹ്ലി നന്നായി വിയർക്കേണ്ടി വരും!

എസ് ഹർഷ| Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2019 (15:02 IST)
എം എസ് ധോണിയെന്നാൽ ഇന്ത്യക്കാർക്ക് ഇപ്പോഴും ഒരു വികാരമാണ്. വിരാട് കോഹ്ലിയോ ധോണിയോ? ആരാണ് മികച്ച നായകൻ എന്ന ചോദ്യം വളരെ കാലങ്ങളായി ക്രിക്കറ്റ് ലോകത്ത് കറങ്ങിക്കളിക്കുന്നുണ്ട്. പലർക്കും പല നിരീക്ഷണങ്ങളാണെങ്കിലും 70 ശതമാനത്തിലധികം ആളുകളും പറയുക ധോണിയെന്ന പേരാകും.

ഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോണിന്റെ അഭിപ്രായവും മറിച്ചല്ല. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ് ധോണിയെന്നു മൈക്കൽ പറയുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ധോണിയേക്കാള്‍ മികച്ചൊരു ക്യാപ്റ്റനെ താന്‍ കണ്ടിട്ടില്ലെന്നു വോന്‍ അഭിപ്രായപ്പെട്ടു.
സ്റ്റംപിന് പിറകില്‍ നിന്ന് എത്ര ഉജ്ജ്വലമായാണ് അദ്ദേഹം ടീമിനെ നയിക്കുന്നത്. കളി പഠിപ്പിക്കാനും പഠിക്കാനും അദ്ദേഹത്തേക്കാൾ കഴിവുള്ള മറ്റൊരു താരമില്ല. ഇക്കാര്യങ്ങളിലെല്ലാം പ്രത്യേക മിടുക്കാണ് ധോണിക്ക്. അപ്രതീക്ഷിത സമയങ്ങളിൽ അപ്രതീക്ഷിത തീരുമാനങ്ങളെടുത്ത് അത് വിജയിപ്പിക്കാൻ ധോണിക്ക് സാധിക്കും. സമ്മർദ്ദമില്ലാതെ കളിക്കുന്ന ചുരുക്കം ചില ബാറ്റ്സ്മാന്മാരിൽ ഒരാളാണ് ധോണി.

നിരവധി പ്രതിഭാശാലികളായ ക്യാപ്റ്റന്‍മാര്‍ ഇന്ത്യക്കുണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ നിലവിലെ നായകന്‍ കോലിയുമുണ്ടെന്ന് വോൻ കൂട്ടിച്ചേർത്തു.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച കാപ്റ്റന്‍മാരില്‍ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ധോണി. ടീം ഇന്ത്യക്കൊപ്പം ധോണി കൈവരിക്കാത്ത നേട്ടങ്ങള്‍ വളരെ ചുരുക്കമാണ്. ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ട്രോഫികളുമേറ്റു വാങ്ങിയിട്ടുള്ള ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ധോണിക്കു മാത്രം അവകാശപ്പെട്ടതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :