1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Michael clarke predicts India vs Australia finals in 2026 T20 worldcup

വലിയ ടൂര്‍ണമെന്റുകളില്‍ ഓസീസിനെ എഴുതിത്തള്ളരുത്, ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍ പ്രവചിച്ച് മൈക്കല്‍ ക്ലാര്‍ക്ക്

Indian Team
ടി20 ക്രിക്കറ്റിലെ അനിഷേധ്യമായ ശക്തിയായി ഇന്ത്യ വളര്‍ന്നെങ്കിലും ലോകകപ്പ് മത്സരങ്ങള്‍ വരാനിരിക്കെ ഇന്ത്യ ഏറ്റവും ഭയപ്പെടുന്ന എതിരാളികള്‍ ഓസ്‌ട്രേലിയ ആയിരിക്കും. നിലവിലെ ഫോമില്‍ ടി20 ക്രിക്കറ്റില്‍ ഏത് ടീമിനും സ്വപ്നം കാണാവുന്ന പ്രകടനങ്ങളാണ് ഇന്ത്യ നടത്തുന്നത്. എങ്കിലും ലോകകപ്പ് പോലുള്ള ഒരു വമ്പന്‍ ടൂര്‍ണമെന്റില്‍ ഓസീസിനെ എഴുതിതള്ളരുതെന്നാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകനായ മൈക്കല്‍ ക്ലാര്‍ക്ക് പറയുന്നത്.
 
നിലവിലെ ഫോനില്‍ ഇന്ത്യ അനായാസമായി ഫൈനലില്‍ പ്രവേശിക്കുമെന്ന് ക്ലാര്‍ക്ക് പ്രവചിക്കുന്നു. ലോകോത്തരമായ ബാറ്റിംഗ് നിരയും വൈവിധ്യമുള്ള ബൗളിംഗ് നിരയും ഏത് സാഹചര്യത്തിലും ടീമിനെ വിജയിപ്പിക്കാന്‍ ശേഷിയുള്ള മാച്ച് വിന്നര്‍മാരും ഇന്ത്യന്‍ നിരയിലുണ്ട്. ഓസീസിനെ സംബന്ധിച്ചിടത്തോളം വലിയ ടൂര്‍ണമെന്റുകളില്‍ കാഴ്ചവെയ്ക്കുന്ന മാനസികമായ കരുത്ത് ടീമിനെ ഫൈനലിലെത്തിക്കുമെന്നാണ് ക്ലര്‍ക്ക് വിശ്വസിക്കുന്നത്. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും വെല്ലുവിളി ഉയര്‍ത്തുമെങ്കിലും ഇവരെ മറികടന്ന് ഫൈനലിലെത്തുക ഇന്ത്യയും ഓസ്‌ട്രേലിയയുമാകുമെന്നാണ് ക്ലര്‍ക്കിന്റെ പ്രവചനം.
 
സ്വന്തം നാട്ടിലാണ് മത്സരങ്ങളെന്നത് ഇന്ത്യയ്ക്ക് വലിയ ആനുകൂല്യമാണ് നല്‍കുന്നത്. എന്നാല്‍ സ്പിന്നിനെ നേരിടുന്നതില്‍ ഓസ്‌ട്രേലിയ പുരോഗതി കൈവരിച്ചു എന്നത് കാണാതിരുന്നുകൂടാ. 2 ടീമിലെയും യുവതാരങ്ങളാകും ടൂര്‍ണമെന്റില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയെന്നും ക്ലര്‍ക്ക് പറയുന്നു.
അടുത്ത ലേഖനം
Jos Butler : റെക്കോർഡ് ബുക്കിൽ റൂട്ടിനെയും സ്റ്റോക്സിനെയും പിന്തള്ളി ജോസ് ബട്ട്‌ലർ