അഭിറാം മനോഹർ|
Last Modified ബുധന്‍, 4 മാര്‍ച്ച് 2026 (16:11 IST)
ടി20 ലോകകപ്പിലെ സെമിഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് നിര്‍ണായക ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം ചെതേശ്വര്‍ പുജാര. ഇംഗ്ലീഷ് പേസറായ ജോഫ്ര ആര്‍ച്ചര്‍ മത്സരത്തില്‍ ഷോര്‍ട്ട് ബോളിനെതിരായ സഞ്ജുവിന്റെ ബലഹീനത മുതലാക്കാന്‍ ശ്രമിക്കുമെന്നും അഭിഷേകിന് പരമാവധി സ്‌ട്രൈക്ക് നല്‍കികൊണ്ട് ഈ ഇന്ത്യ ഈ കെണി പൊട്ടിക്കണമെന്നുമാണ് പൂജാര പറയുന്നത്.
ഈ ലോകകപ്പില്‍ ആര്‍ച്ചര്‍ നേടിയ വിക്കറ്റുകളില്‍ ഭൂരിഭാഗവും ഷോര്‍ട്ട് ബോളുകളിലൂടെ നേടിയതാണ്. സഞ്ജുവിനെതിരെ ആര്‍ച്ചര്‍ക്ക് മികച്ച റെക്കോര്‍ഡാണുള്ളത്. അതിനാല്‍ തന്നെ ഈ തന്ത്രം തന്നെ സഞ്ജുവിനെതിരെ ആര്‍ച്ചര്‍ പയറ്റാന്‍ സാധ്യതയുണ്ട്. ആര്‍ച്ചറുടെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ ലെഗ് സൈഡിലേക്ക് അടിക്കുന്നതിന് പകരം ലെഗ് സ്റ്റമ്പില്‍ നിന്ന് മാറി ഓഫ് സൈഡിലേക്ക് കളിക്കാനായി സഞ്ജു ശ്രമിക്കണം.
ആര്‍ച്ചറെ നേരിടാന്‍ അഭിഷേകിന് കൂടുതല്‍ പന്തുകള്‍ നല്‍കുകയാണ് വേണ്ടത്. തുടക്കത്തില്‍ വിക്കറ്റ് കളയാതെ സ്‌ട്രൈക്ക് കൈമാറുന്നതിലാകണം സഞ്ജുവിന്റെ ശ്രദ്ധ. അഭിഷേകിനാണെങ്കില്‍ ആര്‍ച്ചര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുണ്ട്. ഒരു തവണ പോലും അഭിഷേകിന് പുറത്താക്കാന്‍ ആര്‍ച്ചര്‍ക്ക് സാധിച്ചിട്ടുമില്ല. ഓഫ്‌സൈഡില്‍ ശക്തനായ അഭിഷേകിന് ആര്‍ച്ചര്‍ക്കെതിരെ റണ്‍സ് നേടാനും എളുപ്പമായിരിക്കും.പൂജാര പറഞ്ഞു.