ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ്; ഇന്ത്യ-ശ്രീലങ്ക ടി 20 മത്സരം മാറ്റിവച്ചു

രേണുക വേണു| Last Modified ചൊവ്വ, 27 ജൂലൈ 2021 (16:57 IST)

ഇന്നു നടക്കേണ്ടിയിരുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി 20 മത്സരം മാറ്റിവച്ചു. ഇന്ത്യന്‍ താരം ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മത്സരം മാറ്റാന്‍ തീരുമാനമായത്. ഇന്നു രാവിലെ നടന്ന പരിശോധനയിലാണ് ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ മത്സരം നാളെ (ബുധനാഴ്ച) നടത്താനാണ് സാധ്യത. ക്രുണാല്‍ പാണ്ഡ്യയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എട്ട് താരങ്ങള്‍ നിരീക്ഷണത്തിലാണ്. താരങ്ങള്‍ക്ക് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തിയപ്പോഴാണ് ക്രുണാലിന് കോവിഡ് പോസിറ്റീവ് ആണെന്ന കാര്യം അറിയുന്നത്. ക്രുണാലുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എട്ട് താരങ്ങളെ ആര്‍ടി-പിസിആര്‍ ടെസ്റ്റിന് വിധേയമാക്കും. ഇവരില്‍ ആര്‍ക്കെങ്കിലും കോവിഡ് പോസിറ്റീവ് ആണെങ്കില്‍ ടി 20 പരമ്പര ഉപേക്ഷിക്കാനാണ് സാധ്യത. മൂന്ന് മത്സരങ്ങളുള്ള ടി 20 പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് ലീഡ് ചെയ്യുകയാണ്. രണ്ട് മത്സരങ്ങള്‍ കൂടിയാണ് ശേഷിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :