കെ എൽ രാഹുലും ദീപക് ചാഹറും തിരിച്ചെത്തുന്നു, ഏഷ്യാകപ്പിൽ സഞ്ജുവിന് അവസരം ലഭിച്ചേക്കില്ല

അഭിറാം മനോഹർ| Last Updated: വെള്ളി, 5 ഓഗസ്റ്റ് 2022 (14:13 IST)
ഏഷ്യാക്കപ്പിനുള്ള ഇന്ത്യൻ സംഘത്തെ തിങ്കാളാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ ജേതാക്കളായ ഇന്ത്യ കിരീടം നിലനിർത്താനായാണ് ടൂർണമെൻ്റിന് തയ്യാറെടുക്കുന്നത്. ടി20 ലോകകപ്പ് ഒക്ടോബറിൽ നടക്കാനിരിക്കെ ഏഷ്യാകപ്പിൽ ശക്തമായ ടീമിനെയാകും ഇന്ത്യ ഇറക്കുക.

യുഎഇയിൽ ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ നടക്കാനിരിക്കുന്ന ഏഷ്യാകപ്പിൽ ചിരവൈരികളായ പാകിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യപോരാട്ടം. ഇന്ത്യയുടെ സ്റ്റാർ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെ എൽ രാഹിൽ ടീമിൽ മടങ്ങിവരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പരിക്ക് കാരണം ഏറെനാളായി ടീമിൽ നിന്നും വിട്ടുനിൽക്കുന്ന ദീപക് ചാഹറും ടീമിൽ തിരിച്ചെത്തിയേക്കും. പരിക്ക് കാരണം കഴിഞ്ഞ ഐപിഎല്ലിൽ താരം കളിച്ചിരുന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :