ശ്രീലങ്ക ടി20 ലോകകപ്പ് ടീം : കമിന്ദു മെൻഡിസ് തിരിച്ചെത്തി, ധനഞ്ജയ ഡി സിൽവ പുറത്ത്

Kamindu Mendi,Srilankan Team, T20 worldcup,Cricket News
അഭിറാം മനോഹർ| Last Modified ചൊവ്വ, 3 ഫെബ്രുവരി 2026 (15:22 IST)
ടി20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ 15 അംഗ ടീമില്‍ മാറ്റങ്ങളുമായി ശ്രീലങ്ക. പരിചയസമ്പന്നനായ ധനഞ്ജയ ഡിസില്‍വയെ ടീമില്‍ നിന്നും ഒഴിവാക്കി പകരക്കാരനായി കാമിന്ദു മെന്‍ഡിസിനെ ശ്രീലങ്ക ടീമില്‍ ഉള്‍പ്പെടുത്തി.അടുത്ത കാലത്തെ ടി20 മത്സരങ്ങളിലെ സ്ഥിരതയില്ലാത്ത പ്രകടനമാണ് ധനഞ്ജയ ഡി സില്‍വയ്ക്ക് തിരിച്ചടിയായത്. അനുഭവ സമ്പത്തുള്ള താരമായിരുന്നിട്ടും, ചുരുങ്ങിയ ഓവര്‍ ക്രിക്കറ്റില്‍ ആവശ്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ലെന്ന വിലയിരുത്തലിലാണ് സെലക്ഷന്‍ കമ്മിറ്റി ഈ കടുത്ത തീരുമാനം എടുത്തത്.

അതേസമയം, ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ സംഭാവന നല്‍കാന്‍ കഴിയുന്ന ഓള്‍റൗണ്ടറെന്ന പരിഗണനയാണ് കമിന്ദു മെന്‍ഡിസിന് തുണയായത്. ഷനകയെ കൂടാതെ പതും നിസങ്ക,കുശാല്‍ മെന്‍ഡിസ്, ചരിത് അസലങ്ക എന്നിവര്‍ക്കൊപ്പം കാനിന്ദു മെന്‍ഡിസ് കൂടി ചേരുമ്പോള്‍ ബാറ്റിംഗ് നിര ശക്തമാകുമെന്നാണ് ശ്രീലങ്കയുടെ കണക്കുകൂട്ടല്‍. സ്‌ക്വാഡില്‍ പവന്‍ രത്നായക്കെ തന്റെ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, ഫാസ്റ്റ് ബൗളര്‍ പ്രമോദ് മധുഷന്‍ ടീമില്‍ നിന്ന് പുറത്തായി.

ശ്രീലങ്ക ടീം : ദസുന്‍ ഷനക(ക്യാപ്റ്റന്‍),പതും നിസങ്ക, കാമില്‍ മിഷാര, കുശാല്‍ മെന്‍ഡിസ്, കുശാല്‍ പെരേര, ചരിത് അസലങ്ക,കാമിന്ദു മെന്‍ഡിസ്, ജനിത് ലിയനാഗെ, പവന്‍ രത്‌നായകെ, ദുനിത് വെള്ളാലഗെ, വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, മതീഷ പതിരന, ഇഷാന്‍ മലിംഗ






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :