Josh Hazlewood: പന്തെറിയാൻ ഹേസൽവുഡില്ല, ലോകകപ്പിന് മുൻപായി ഓസീസിന് കനത്ത തിരിച്ചടി

സൂപ്പർ 8 ഘട്ടത്തിൽ ഹേസൽവുഡിന് ടീമിനൊപ്പം ചേരാനാകുമെന്നാണ് ടീം മാനേജ്മെൻ്റ് പ്രതീക്ഷിച്ചിരുന്നത്.

Josh hazlewood
രേണുക വേണു| Last Modified വെള്ളി, 6 ഫെബ്രുവരി 2026 (11:47 IST)
ടി20 ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഓസ്‌ട്രേലിയന്‍ ടീമിന് കനത്ത തിരിച്ചടി. പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനാകാത്ത ജോഷ് ഹേസല്‍വുഡിനെ ഓസീസ് തങ്ങളുടെ ടീമില്‍ നിന്നും ഒഴിവാക്കി. പാറ്റ് കമ്മിന്‍സിന് പുറമെ ഹേസല്‍വുഡിന് കൂടി പരിക്കേറ്റത് ഓസീസ് ടീമിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്കേറ്റ വലിയ തിരിച്ചടിയാണ്.


സൂപ്പര്‍ 8 ഘട്ടത്തില്‍ ഹേസല്‍വുഡിന് ടീമിനൊപ്പം ചേരാനാകുമെന്നാണ് ടീം മാനേജ്‌മെന്റ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കാലിലെ ഉപ്പൂറ്റിക്കേറ്റ പരിക്ക് ഭേദമാകാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് വ്യക്തമായതോടെയാണ് താരത്തെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. നിലവിലെ സാഹചര്യത്തില്‍ താരം ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെന്നും അദ്ദേഹത്തെ കളിപ്പിക്കുന്നത് പരിക്ക് ഗുരുതരമാക്കുമെന്നും ഉള്ളതിനാലാണ് ടീമില്‍ നിന്നും ഒഴിവാക്കിയതെന്ന് ഓസീസ് റ്റീം വൃത്തങ്ങള്‍ വ്യക്തമാക്കി. ഹേസല്‍വുഡിന്റെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കില്ലെന്നും സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാകും തീരുമാനമെന്നും ഓസ്‌ട്രേലിയന്‍ സെലക്ടര്‍ ടോണി ഡോസിമെയ്ഡ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :