‘ഏറ്റവും മോശം സെഞ്ചുറികള്‍ സ്‌മിത്തിന്റേത്, കേമന്‍ കോഹ്‌ലി തന്നെ’; ജോണ്ടി റോഡ്സ്

 virat kohli , jonty rhodes , steve smith , സ്‌റ്റീവ് സ്‌മിത്ത് , ജോണ്ടി റോഡ് , ഇംഗ്ലണ്ട് , ആഷസ് , കോഹ്‌ലി
മുംബൈ| Last Updated: ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (20:17 IST)
ആഷസ് നിലനിര്‍ത്താന്‍ ഒറ്റയാന്‍ പോരാട്ടം നടത്തിയ ഓസ്‌‌ട്രേലിയന്‍ താരം സ്‌റ്റീവ് സ്‌മിത്തിനെ പുകഴ്‌ത്തി മുന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. ഇംഗ്ലീഷ് പേസര്‍മാരെ സമര്‍ദ്ദമായി നേരിട്ട സ്‌മിത്ത് ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്നായി അടിച്ചു കൂട്ടിയത് 774 റണ്‍സാണ്. ഒരു ഇരട്ട സെഞ്ചുറിയും രണ്ടു സെഞ്ചുറികളും ഉൾപ്പെടെയാണിത്.

ഇതോടെ ഐസിസി ടെസ്‌റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ മറികടന്ന് ഒന്നാമത് എത്താനും സ്‌മിത്തിന് കഴിഞ്ഞു. ഇതോടെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ക്രിക്കറ്റ് ലോകത്ത് സ്‌മിത്ത് - കോഹ്‌ലി താരതമ്യം ശക്തമായി.

ഇതിനിടെ സ്‌മിത്തിനേക്കാള്‍ മികച്ച താരം കോഹ്‌ലിയാണെന്ന വിലയിരുത്തലുമായി മുൻ ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്സ് രംഗത്തുവന്നു. കാണാന്‍ ആഗ്രഹിക്കുന്നത് വിരാടിന്റെ ബാറ്റിംഗാണെന്നും സുന്ദരമായ ഷോട്ടുകളാണ് ആ ബാറ്റില്‍ നിന്നും ഒഴുകുന്നതെന്നും റോഡ്സ് പറഞ്ഞു.

പ്രത്യേക ആക്ഷനും ടെക്കനിക്കുകളുമാണ് സ്‌മിത്തിനുള്ളത്. ആ രീതിയിലാണ് ഓസീസ് താരം സെഞ്ചുറികളും റണ്‍സുകളും നേടുന്നത്. ഞാൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും മോശം സെഞ്ചുറികളാണ് സ്‌മിത്ത് നേടുന്നത്. അദ്ദേഹം റണ്‍സ് നേടുന്നുണ്ടാകാം, എന്നാല്‍ ഒരു പന്ത് എങ്ങനെ കളിക്കുന്നു എന്നത് പ്രധാനമാ‍ണ്. മനോഹരമായ ഒരു ഷോട്ട് കളിക്കുമ്പോള്‍ ‘വാവ്, എത്രയോ സുന്ദരമായ ഷോട്ട്’ എന്ന് വിസ്മയിക്കാനാകും ഒരു ക്രിക്കറ്റ് പ്രേമിക്ക് താൽപര്യം. ഇക്കാര്യത്തിൽ കോഹ്‌ലി തന്നെയാണ് മുന്നിൽ’ – റോഡ്സ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :