ഒടുവിൽ ഐപിഎൽ കളിക്കാൻ ജോ റൂട്ടും, അടുത്ത സീസണിൽ അരങ്ങേറ്റം

അഭിറാം മനോഹർ| Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (22:36 IST)
നീണ്ട കാത്തിരിപ്പിനൊടുവിൽ ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ജോ റൂട്ട് ഐപിഎല്ലിൽ അരങ്ങേറ്റമത്സരത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്.അടുത്ത സീസണിന് മുന്നോടിയായുള്ള മെഗാ താരലേലത്തില്‍ റൂട്ട് രജിസ്റ്റര്‍ ചെയ്യും എന്നാണ് ഡെയ്‌ലി ടെലഗ്രാഫിന്‍റെ റിപ്പോര്‍ട്ട്.

സമകാലിക ക്രിക്കറ്റിൽ ഇതിഹാസതാരങ്ങളിൽ ഒരാളായി കണക്കാക്കുന്ന ജോ റൂട്ട് ഇതുവരെയും ഐപിഎല്ലിൽ കളിച്ചിട്ടില്ല. 2018ല്‍ താരലേലത്തില്‍ പേരുണ്ടായിരുന്നെങ്കിലും വെടിക്കെട്ട് ബാറ്റ്സ്‌മാനല്ലാത്ത റൂട്ടിനെ ഒരു ഫ്രാഞ്ചൈസിയും ടീമിലെടുത്തില്ല. എന്നാല്‍ അടുത്ത 2022 രണ്ട് പുതിയ ടീമുകള്‍ വരുന്നതോടെ ഐപിഎല്ലിലേക്ക് വിളിയെത്തുമെന്നാണ് താരം കരുതുന്നത്.

കരിയറിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഐപിഎല്ലിന്റെ ഭാഗമാകുമെന്ന് റൂട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :