1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. It’s Pretty Harsh: Jasprit Bumrah Backed by New Zealand Great Shane Bond Amid Workload Debate

പേസർമാരുടെ കരിയർ നീട്ടാൻ വിശ്രമം ആവശ്യം, ബുമ്രയെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല, വർക്ക് ലോഡ് മാനേജ്മെൻ്റിനെ പിന്തുണച്ച് ഷെയ്ൻ ബോണ്ട്

Jasprit Bumrah
ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ വര്‍ക്ക് ലോഡ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ താരത്തിന് പിന്തുണയുമായി ന്യൂസിലന്‍ഡ് ഇതിഹാസ പേസറായ ഷെയ്ന്‍ ബോണ്ട്. പ്രധാന പരമ്പരകള്‍ക്ക് മുന്നോടിയായി പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നതിനെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും പേസര്‍മാര്‍ക്ക് ദീര്‍ഘമായ കരിയര്‍ ഉറപ്പാക്കാന്‍ കൃത്യമായ വിശ്രമവും ആവശ്യമാണെന്നും ഷെയ്ന്‍ ബോണ്ട് പറഞ്ഞു.
 
പ്രധാന മത്സരങ്ങളില്‍ ബുമ്രയെ പൂര്‍ണ്ണ കായികക്ഷമതയോടെ ലഭിക്കണമെങ്കില്‍ ദ്വിരാഷ്ട്ര പരമ്പരകളില്‍ വിശ്രമം അനിവാര്യമാണ്. ഇതിന്റെ പേരില്‍ താരത്തെയും മാനേജ്മെന്റിനെയും കടന്നാക്രമിക്കുന്നത് ന്യായമല്ല. തുടര്‍ച്ചയായി 3 ഫോര്‍മാറ്റുകളിലും കളിക്കേണ്ടി വന്നാല്‍ പേസര്‍മാര്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യത അധികമാണ്. ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്നിങ്ങനെ പ്രധാന ടൂര്‍ണമെന്റുകള്‍ക്കായി ഇത്തരം താരങ്ങളെ സംരക്ഷിക്കുകയാണ് വേണ്ടത്. ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍ഗണന നല്‍കുന്നതിനാലാണ് ബുമ്രയ്ക്ക് വിശ്രമം നല്‍കുന്നതെന്നും ഇതില്‍ ടീം മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ബോണ്ട് കൂട്ടിച്ചേര്‍ത്തു.ALSO READ: കോലിയുടെ മാസ്റ്റർ ക്ലാസ്, ഒന്നാം ഏകദിനത്തിൽ കിവികളെ 5 വിക്കറ്റിന് കീഴടക്കി ഇന്ത്യ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പട്ടിണിയാണെങ്കിലും ആർഭാടം കുറയ്ക്കില്ല, ബ്രസീലിനെയും ഉറുഗ്വയേയും കൊണ്ടുവന്ന കാശ് കൊടുക്കാതെ എഐഎഫ്എഫ്