1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Indian Batting coach sitanshu kotak denies gambhir- kohli rift rumours

ആര് പറയുന്നു ഇതെല്ലാം, ഗംഭീറും കോലിയും തമ്മിൽ പ്രശ്നങ്ങളില്ല, നിഷേധിച്ച് ബാറ്റിംഗ് കോച്ച് സിതാൻഷു കൊട്ടക്

India Tour Of England 2026 Cricket News
ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയും മുഖ്യ പരിശീലകനായ ഗൗതം ഗംഭീറും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായെന്ന അഭ്യൂഹങ്ങളെ തള്ളി ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായ സിതാന്‍ഷു കൊട്ടക്. ഇരുവരും തമ്മില്‍ ആശയവിനിമയം നടക്കുന്നുണ്ടെങ്കിലും രണ്ട് പേര്‍ക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്നും സിതാന്‍ഷു കൊട്ടക് വ്യക്തമാക്കി. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് മനസിലാകുന്നില്ലെന്നും കോട്ടക് കൂട്ടിച്ചേര്‍ത്തു.
 
 കഴിഞ്ഞ വര്‍ഷം കോലി ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് കോലി- ഗംഭീര്‍ ബന്ധത്തെ പറ്റിയുള്ള അഭ്യൂഹങ്ങളും പ്രചരിക്കാന്‍ തുടങ്ങിയത്. എഡ്ജ്ബാസ്റ്റണില്‍ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിന് മുന്‍പായുള്ള പരിശീലന സെഷനില്‍ കോലിയും ഗംഭീറും തമ്മില്‍ സംസാരിച്ചില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. കോലി പരിശീലനം നടത്തുമ്പോള്‍ ഗംഭീര്‍ അടുത്തുണ്ടായിരുന്നെങ്കിലും അദ്ദേഹം കോലിയുമായി സംസാരിക്കാന്‍ തയ്യാറായില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മെസ്സിയുമായി വഴക്കിട്ടതല്ല, സംസാരിച്ചത് ഫൗളിനെ പറ്റി: വിശദീകരിച്ച് ബെല്ലിങ്ങ്ഹാം