ഇന്ത്യ vs ദക്ഷിണാഫ്രിക്ക: പരമ്പര തൂത്തുവാരി ഇന്ത്യ, തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക

രോഹിതിന്റേയും രഹാനയുടേയും തോളിലേറി ഇന്ത്യ

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (10:07 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്നിങ്‌സ് വിജയത്തോടെ പരമ്പര 3-0ന് തൂത്തുവാരി. രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കൻ വെല്ലുവിളി വെറും 133 റൺസിൽ അവസാനിപ്പിച്ച് പരമ്പര സ്വന്തമാക്കി കോഹ്ലിപ്പട. ഇന്നിങ്‌സിനും 202 റണ്‍സിനുമാണ് മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ നാണംകെടുത്തിയത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി.

ഇതോടെ ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഒന്നാം സ്ഥാനം ഇന്ത്യ ഭദ്രമാക്കുകയും ചെയ്തു.
മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുടെ ബൌളിംഗിനു മുന്നിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഓരോന്നായി അടിതെറ്റി വീണ കാഴ്ചയാണ് റാഞ്ചിയിൽ കണ്ടത്.

ഉമേഷ് യാദവും നദീമും രണ്ടും വിക്കറ്റ് വീതമെടുത്തു. ഇന്നലെ ഒറ്റദിവസം രണ്ട് ഇന്നിങ്സിലും നിന്നായി ദക്ഷിണാഫ്രിക്കയുടെ 16 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബോളർമാരാണ് കളി കളർഫുള്ളാക്കിയത്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 497ന് മറുപടി ബാറ്റിംഗിനിറങ്ങിയ ഒന്നാമിന്നിങ്‌സില്‍ 162നു പുറത്താവുകയായിരുന്നു.

നേരത്തേ ഓപ്പണര്‍ രോഹിത് ശര്‍മയുടെ (212) ഡബിള്‍ സെഞ്ച്വറിയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ (115) സെഞ്ച്വറിയുമാണ് ഇന്ത്യയെ ശക്തമായ സ്‌കോറിലെത്തിച്ചത്. രവീന്ദ്ര ജഡേജയാണ് (51) ഇന്ത്യയുട മറ്റൊരു പ്രധാന സ്‌കോറര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :