India vs England Test Series Date, Time and Live Telecast: തലമുറ മാറ്റത്തിന്റെ ആദ്യ ടെസ്റ്റ് പരമ്പരയ്ക്കു ഇന്ത്യ; ഇംഗ്ലണ്ട് പര്യടനത്തെ കുറിച്ച് അറിയേണ്ടതെല്ലാം

എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നു ആരംഭിക്കും

India vs England Test Series Date, India vs England, India England Match Updates, India vs England Scorecard, India vs England Live Updates, ഇന്ത്യ - ഇംഗ്ലണ്ട്, ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര, ഇന്ത്യ - ഇംഗ്ലണ്ട് ലൈവ് ടെലികാസ്റ്റ്, ശുഭ്മാന്‍ ഗില്‍
രേണുക വേണു| Last Modified ചൊവ്വ, 10 ജൂണ്‍ 2025 (12:23 IST)
Test Series

India vs England Test Series Date, Time and Live Telecast: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കു ജൂണ്‍ 20 നു തുടക്കമാകും. അഞ്ച് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ ഉള്ളത്. ഒന്നര മാസത്തോളം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിനു അവസാനിക്കും.

മത്സരക്രമം

ഒന്നാം ടെസ്റ്റ് - ജൂണ്‍ 20 മുതല്‍ 24 വരെ - ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍

രണ്ടാം ടെസ്റ്റ് - ജൂലൈ രണ്ട് മുതല്‍ ആറ് വരെ - ബിര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണില്‍

മൂന്നാം ടെസ്റ്റ് - ജൂലൈ പത്ത് മുതല്‍ 14 വരെ - ലണ്ടനിലെ ലോര്‍ഡ്‌സില്‍

നാലാം ടെസ്റ്റ് - ജൂലൈ 23 മുതല്‍ 27 വരെ - മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍

അഞ്ചാം ടെസ്റ്റ് - ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെ - ലണ്ടനിലെ കെന്നിങ്ടണ്‍ ഓവലില്‍

എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നു ആരംഭിക്കും.

ജിയോ ഹോട്ട്‌സ്റ്റാറിലും സോണി പിച്ചേഴ്‌സിലും ആണ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുക. ഇരു കൂട്ടരും തമ്മിലുള്ള കരാര്‍ പ്രകാരം ജിയോ സ്റ്റാറില്‍ എല്ലാ മത്സരങ്ങളും ഓണ്‍ലൈന്‍ സംപ്രേഷണം നടത്തും. സോണി സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കില്‍ ആയിരിക്കും ചാനല്‍ ലൈവ് ടെലികാസ്റ്റിങ്.

ഇന്ത്യ, സ്‌ക്വാഡ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത്, യശസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറല്‍, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ താക്കൂര്‍, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്

ഇംഗ്ലണ്ട്, സ്‌ക്വാഡ്: ഷോയ്ബ് ബഷീര്‍, ജേക്കേബ് ബെതേല്‍, ഹാരി ബ്രൂക്ക്, ബ്രണ്ടന്‍ കാര്‍സ്, സാം കുക്ക്, സാക് ക്രൗലി, ബെന്‍ ഡക്കറ്റ്, ജാമി ഓവര്‍ടണ്‍, ഒലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത്, ബെന്‍ സ്റ്റോക്‌സ്, ജോഷ് ടങ്ക്, ക്രിസ് വോക്‌സ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :