ICC WTC Final 2025, AUS vs SA Live Telecast: ഇന്ത്യയില്ലാത്ത ആദ്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍; ഓസ്‌ട്രേലിയ - ദക്ഷിണാഫ്രിക്ക മത്സരം നാളെ മുതല്‍

ഓസ്‌ട്രേലിയയെ പാറ്റ് കമ്മിന്‍സും ദക്ഷിണാഫ്രിക്കയെ തെംബ ബാവുമയുമാണ് നയിക്കുക

ICC WTC Final, ICC WTC Final 2025 Time Date Venue, Australia vs South Africa WTC Final, ICC WTC Final Live Updates, WTC Final Australia vs South Africa Match News, വേള്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്ക, പാറ്റ് കമ്മിന്‍സ്
Lords| രേണുക വേണു| Last Modified ചൊവ്വ, 10 ജൂണ്‍ 2025 (10:41 IST)
Australia With WTC Trophy 2023

Australia vs South Africa, WTC Final 2025: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു നാളെ ലോര്‍ഡ്‌സില്‍ തുടക്കം. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 മുതലാണ് മത്സരം. കഴിഞ്ഞ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ജേതാക്കളായ ഓസ്‌ട്രേലിയയും ആദ്യമായി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ച ദക്ഷിണാഫ്രിക്കയും തമ്മിലാണ് മത്സരം.

ഓസ്‌ട്രേലിയയെ പാറ്റ് കമ്മിന്‍സും ദക്ഷിണാഫ്രിക്കയെ തെംബ ബാവുമയുമാണ് നയിക്കുക. ഫൈനലില്‍ ജയിക്കുന്നവര്‍ക്ക് 3.6 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 30 കോടിക്കു മുകളില്‍) സമ്മാനത്തുകയായി ലഭിക്കും. രണ്ടാമതെത്തുന്ന ടീമിനു 2.16 മില്യണ്‍ യുഎസ് ഡോളര്‍ (18 കോടിക്കു മുകളില്‍) ആണ് പാരിതോഷികം. 2021, 23 ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ വിജയിക്കുന്ന ടീമിന്റെ പാരിതോഷികം 1.6 മില്യണ്‍ യുഎസ് ഡോളര്‍ (13 കോടി 68 ലക്ഷം) മാത്രമായിരുന്നു.

സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ഹോട്ട്സ്റ്റാറിലുമാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുക. ഇന്ത്യയില്ലാത്ത ആദ്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ആണിതെന്ന പ്രത്യേകതയും ഉണ്ട്. 2021, 23 ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ കളിച്ചിരുന്നു. എന്നാല്‍ രണ്ട് തവണയും പരാജയപ്പെട്ടു.

ഓസ്‌ട്രേലിയ, സാധ്യത ഇലവന്‍: ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, അലക്‌സ് കാരി, ബ്യു വെബ്സ്റ്റര്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, നഥാന്‍ ലിന്‍

ദക്ഷിണാഫ്രിക്ക, സാധ്യത ഇലവന്‍: ഏദന്‍ മാര്‍ക്രം, റയാന്‍ റിക്കല്‍ട്ടണ്‍, ടോണി ദേ സോര്‍സി, തെംബ ബാവുമ, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, കെയ്ല്‍ വെറെയ്ന്‍, വിയാന്‍ മള്‍ഡര്‍, മാര്‍ക്കോ യാന്‍സണ്‍, കേശവ് മഹാരാജ്, കഗിസോ റബാദ, ലുങ്കി എങ്കിടി


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :