അനുബന്ധ വാര്‍ത്തകള്‍
- ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം
- തോളിന് പരിക്കേറ്റ സാൻ്റനർക്ക് കൺകഷൻ സബ്ബോ?, അതെങ്ങനെ നടക്കും, വിശദീകരണവുമായി ജയവർധനെ
- ലോവർ ഓർഡറിൽ പൊള്ളാർഡിന് പകരക്കാരൻ, വെസ്റ്റിൻഡീസ് താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്
- ശര്‍ദുല്‍ താക്കൂര്‍ മുംബൈ ഇന്ത്യന്‍സില്‍
- 3 ഫോർമാറ്റിൽ 3 നായകൻ വേണ്ട, 2027ലെ ലോകകപ്പിൽ ഗിൽ നായകനാവട്ടെ, രോഹിത്തിനെ വെട്ടി അഗാർക്കർ
ഇംഗ്ലണ്ട് പര്യടനത്തിൽ ക്യാപ്റ്റനും കോച്ചും വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയില്ല, ഗില്ലിനെയും ഗംഭീറിനെയും ഉന്നം വെച്ച് ശാർദൂൽ താക്കൂർ
മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ സീസണ് ലോഞ്ചിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു 34-കാരനായ താരം.
കഴിഞ്ഞവര്‍ഷം നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ തനിക്ക് വലിയ രീതിയില്‍ അവഗണനയേല്‍ക്കേണ്ടി വന്നെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ഓള്‍റൗണ്ടറായ ശാര്‍ദൂല്‍ താക്കൂര്‍. ഇംഗ്ലണ്ട് പര്യടനത്തില്‍ ക്യാപ്റ്റനായി ചുമതലയേറ്റ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ കളിച്ചത്. ടെസ്റ്റ് പരമ്പര 2-2ന് സമനിലയിലാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ പരമ്പരയില്‍ ഉടനീളം തന്റെ കഴിവുകള്‍ ക്യാപ്റ്റനും കോച്ചും ഉപയോഗപ്പെടുത്തിയില്ലെന്നാണ് ശാര്‍ദൂലിന്റെ പരാതി. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ സീസണ് ലോഞ്ചിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു 34-കാരനായ താരം.
2024-25 ആഭ്യന്തര സീസണില്‍ 9 മത്സരങ്ങളില്‍ നിന്ന് 22.62 ശരാശരിയില്‍ 35 വിക്കറ്റുകള്‍ വീഴ്ത്തി മികച്ച ഫോമിലായിരുന്നിട്ടും ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റുകളില്‍ വെറും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ഷര്‍ദ്ദുലിന് കളിക്കാന്‍ അവസരം ലഭിച്ചത്. കളിച്ച മത്സരങ്ങളിലാകട്ടെ മറ്റ് മുന്‍നിര ബൗളര്‍മാരേക്കാള്‍ വളരെ കുറഞ്ഞ ഓവറുകള്‍ മാത്രമാണ് താരത്തിന് നല്കിയതും. രണ്ട് ടെസ്റ്റുകളില്‍ നിന്നായി വെറും 27 ഓവര്‍ മാത്രം എറിഞ്ഞ ഷര്‍ദ്ദുല്‍ 72.00 ശരാശരിയില്‍ രണ്ട് വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്തിയത്.
ലീഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് 373 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ബെന്‍ ഡക്കറ്റിനെയും ഹാരി ബ്രൂക്കിനെയും ഒരേ ഓവറില്‍ തുടര്‍ച്ചയായി പുറത്താക്കി ഷര്‍ദ്ദുല്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. എന്നാല്‍ അതിന് ശേഷം മത്സരത്തില്‍ ഓവറുകളൊന്നും ശാര്‍ദൂലിന് നല്‍കിയിരുന്നില്ല. നീണ്ട ഒരു സ്പെല്‍ തനിക്ക് ലഭിച്ചിരുന്നെങ്കില്‍ മത്സരഫലത്തെ അത് സ്വാധീനിച്ചേനെയെന്ന് ശാര്‍ദൂല്‍ പറയുന്നു.ബാറ്റിങ്ങില്‍ ലീഡ്സിലെ മോശം പ്രകടനത്തിന് ശേഷം മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ എട്ടാമനായി ഇറങ്ങി താരം 41 റണ്‍സ് നേടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ഈ കയ്പ്പേറിയ അനുഭവങ്ങള്‍ ഉണ്ടായെങ്കിലും ഇന്ത്യന്‍ ജേഴ്സിയിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷ ഷര്‍ദ്ദുല്‍ താക്കൂര്‍ കൈവിട്ടിട്ടില്ല. ഭാവിയില്‍ എപ്പോഴെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയാല് താന്‍ പൂര്‍ണ്ണ സജ്ജനായിരിക്കുമെന്നും രാജ്യത്തിനായി മികച്ച സംഭാവനകള്‍ നല്കാന് ഇനിയും കഴിയുമെന്ന് വിശ്വസിക്കുന്നതായും താരം വ്യക്തമാക്കി. ALSO READ: Ishan Kishan Runout: ബോൾ ഫീൽഡറുടെ കൈയിൽ; റിസ്ക്കെടുത്ത് വിക്കറ്റ് തുലച്ച് ഇഷാൻ, ചീത്തപറഞ്ഞ് അഭിഷേക് (വീഡിയോ)