അനുബന്ധ വാര്‍ത്തകള്‍
- സച്ചിന്റെ മകന്, ആ ടാഗ് ലൈന്‍ മാറ്റാം, ഇനി സ്വന്തം മേല്‍വിലാസം : മുംബൈ ടി20 ലീഗില്‍ ഓള്‍റൗണ്ട് മാസ്റ്റര്‍ക്ലാസുമായി അര്ജുന് ടെന്‍ഡുല്‍ക്കര്‍
- 15 വയസ്സാണ്, അന്താരാഷ്ട്ര ക്രിക്കറ്റ് മറ്റൊന്നാണ്, വൈഭവിൽ നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കരുത്, ക്ഷമ കാണിക്കുവെന്ന് സൗരവ് ഗാംഗുലി
- ബുമ്ര ടെസ്റ്റ് മാത്രം കളിച്ചാൽ മതിയോ?, ഇതെന്ത് വർക്ക് ലോഡ് മാനേജ്മെൻ്റ് ?, വിമർശനവുമായി സഞ്ജയ് മഞ്ജരേക്കർ
- സൂര്യവംശിയെ പരിഗണിച്ചേക്കും : അയർലൻഡ്, ഇംഗ്ലണ്ട് ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ശനിയാഴ്ച
- മോനെ സൂര്യ... നീ ഇപ്പോഴും!, മുംബൈ ടി20 ലീഗിലും നിരാശപ്പെടുത്തി സൂര്യകുമാർ യാദവ്, ഇനിയൊരു തിരിച്ചുവരവില്ലെ?
കളിച്ചത് മതി ഇനി കേറി പോടാ... മൈതാനത്ത് ജോഷ് ഇംഗ്ലീഷുമായി ഉടക്കി നഹീദ് റാണ, ഓസീസിനെതിരെ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്
ഓസീസ് നിരയില്‍ 52 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനാണ് ടോപ് സ്കോറര്‍.
ഓസ്ട്രേലിയക്കെതിരായ 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മൊസദേക്ക് ഹൊസൈന്റെയും (86), നജ്മുള്‍ ഹൊസൈന്‍ ഷാന്റോയുടെയും(67), തന്‍സിദ് ഹസന്റെയും(54) അര്‍ധസെഞ്ചുറികളുടെ മികവില്‍ 284 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയുടെ പോരാട്ടം 191 റണ്‍സില്‍ അവസാനിച്ചു. 41 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ നഹീദ് റാണയുടെ പ്രകടനമാണ് ഓസീസിനെ തകര്‍ത്തത്.
ഓസീസ് നിരയില്‍ 52 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനാണ് ടോപ് സ്കോറര്‍. അലക്സ് ക്യാരി 47 റണ്‍സെടുത്തു. അതേസമയം മത്സരത്തിന്റെ 11-ാം ഓവറില്‍ ഓസീസ് നായകനായ ജോഷ് ഇംഗ്ലീഷുമായി ബംഗ്ലാ പേസര്‍ മൈതാനത്ത് കോര്‍ത്ത സംഭവമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. ഓസ്ട്രേലിയന്‍ ഇന്നിങ്സിന്റെ 11-ാം ഓവറിലെ ആദ്യ പന്തില്‍ റാണയുടെ എക്സ്ട്രാ ബൗണ്‍സ് ചെയ്ത തകര്‍പ്പന്‍ ഡെലിവറിയില്‍ ഇംഗ്ലിസ് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്കി പുറത്തായിരുന്നു. വിക്കറ്റ് വീഴ്ത്തിയ റാണ ഇംഗ്ലിസിന് നേരെ തിരിഞ്ഞ് കടുത്ത ഭാഷയില്‍ അഗ്രസീവ് ആയ ഒരു 'സെന്‍ഡ് ഓഫ്' നല്‍കുകയായിരുന്നു. റാണയുടെ ഈ പെരുമാറ്റത്തില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച ജോഷ് ഇംഗ്ലിസ് പവലിയനിലേക്ക് നടക്കാന്‍ വിസമ്മതിക്കുകയും, തിരിഞ്ഞു നടന്ന് ബൗളറോട് കടുത്ത ഭാഷയില്‍ തര്‍ക്കിക്കാന്‍ തുടങ്ങുകയും ചെയ്തു.
???? A HEATED ARGUMENT BETWEEN JOSH INGLIS & NAHID RANA
— lndian Sports Netwrk (@IS_Netwrk29) June 9, 2026
Nahid Rana said ,"Go to the dressing room."
Josh Inglish Said , "I'll see you in the next match." pic.twitter.com/iGaQ9r5Yfn
ഇരുവരും തമ്മിലുള്ള വാക്കേറ്റം രൂക്ഷമായതോടെ ബംഗ്ലാദേശ് നായകനായ മെഹിദി ഹസന് മിറാസ് ഇടപെടുകയായിരുന്നു. മിറാസാണ് റാണയെ പിന്തിരിപ്പിക്കുകയും ജോഷ് ഇംഗ്ലിസിനെ ശാന്തനാക്കി പവലിയനിലേക്ക് നയിക്കുകയും ചെയ്തത്. മത്സരത്തില്‍ 19 റണ്‍സെടുത്താണ് താരം മടങ്ങിയത്. ഇംഗ്ലീസ് മടങ്ങിയതോടെ ഓസീസ് പ്രതിരോധത്തിലാവുകയും ചെയ്തു. മത്സരത്തില്‍ 4 വിക്കറ്റുകളുമായി നഹീദ് റാണയാണ് ഓസീസിനെ തകര്‍ത്തത്. മഴ കളി മുടക്കിയതോടെ ഡക്ക്വര്‍ത്ത് ലൂയിസ് സ്റ്റേണ് (DLS) നിയമപ്രകാരം ബംഗ്ലാദേശിനെ 86 റണ്‍സിന് വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 2005-ന് ശേഷം ഏകദിന ക്രിക്കറ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ ബംഗ്ലാദേശ് നേടുന്ന ആദ്യ വിജയമാണിത്.